റോയല്‍ ചലഞ്ചേഴ്‌സിന് കിരീടം കിട്ടിയില്ലെങ്കില്‍ ഭര്‍ത്താവിനെ ഉപേക്ഷിക്കുമെന്ന് യുവതിയുടെ പോസ്റ്റര്‍

റോയല്‍ ചലഞ്ചേഴ്‌സിന് കിരീടം കിട്ടിയില്ലെങ്കില്‍ ഭര്‍ത്താവിനെ ഉപേക്ഷിക്കുമെന്ന് യുവതിയുടെ പോസ്റ്റര്‍


ബംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഐ പി എല്ലില്‍ കിരീടം നേടിയില്ലെങ്കില്‍ തന്റെ ഭര്‍ത്താവിനെ ഉപേക്ഷിക്കുമെന്ന് ആരാധികയുടെ പോസ്റ്റ്. ഗ്യാലറിയില്‍ നിന്നും പോസ്റ്റര്‍ ഉയര്‍ത്തിക്കാട്ടിയ ആരാധികയെ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തതോടെ സമ്മര്‍ദ്ദത്തിലായത് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ്. 

ഐപിഎല്ലില്‍ മൂന്നു തവണ റോയല്‍ ചലഞ്ചേഴ്‌സ് ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ടെങ്കിലും ഇതു വരെയും കിരീടം നേടാനായിട്ടില്ല. ഒന്‍പത് വര്‍ഷത്തിന് ശേഷം വീണ്ടും ഫൈനലിലെത്തിയപ്പോഴാണ് ആരാധിക മുട്ടന്‍ പണി കൊടുത്തിരിക്കുന്നത്.