ഹരിയാന ഓപ്പണര്‍ യശ്വര്‍ധന്‍ ദലാല്‍ സി കെ നായിഡു ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ റെക്കോഡ് വ്യക്തിഗത സ്കോര്‍ സ്വന്തമാക്കി. അണ്ടര്‍-23 ടൂര്‍ണമെന്റില്‍ ആദ്യമായി ഒറ്റ ഇന്നിങ്സില്‍ 400 കടക്കുന്ന ബാറ്ററായി മാറി ദലാല്‍. ഉത്തര്‍പ്രദേശിന്റെ സമീര്‍ റിസ്വി സൗരാഷ്ട്രക്കെതിരെ കുറിച്ച 312 റണ്‍സിന്റെ റെക്കോഡാണ് മുംബൈക്കെതിരായ മത്സരത്തില്‍ ദലാല്‍ മറികടന്ന് 428 നോട്ടൗട്ട് ആയത്.
ദലാലും അര്‍ഷ് രംഗയും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 410 റണ്‍സാണ് ഹരിയാനയ്ക്ക് നേടിക്കൊടുത്തത്. രംഗ 151 റണ്‍സെടുത്തു. ഹരിയാന 742/8 എന്ന നിലയിലാണ് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തത്. 465 പന്ത് നേരിട്ട ദലാല്‍ 12 സിക്സും 46 ഫോറും നേടി.