യു എസ് ഗവണ്‍മെന്റ് ഏജന്‍സികള്‍ക്ക് ചാറ്റ്ജിപിടി ഗവ പുറത്തിറക്കി ഓപ്പണ്‍എഐ

യു എസ് ഗവണ്‍മെന്റ് ഏജന്‍സികള്‍ക്ക് ചാറ്റ്ജിപിടി ഗവ പുറത്തിറക്കി ഓപ്പണ്‍എഐ


വാഷിംഗ്ടണ്‍: മൈക്രോസോഫ്റ്റ് പിന്തുണയുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഓപ്പണ്‍എഐ ചൊവ്വാഴ്ച യു എസ് ഗവണ്‍മെന്റ് ഏജന്‍സികള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ചാറ്റ്ജിപിടിയുടെ പുതിയ പതിപ്പായ ചാറ്റ്ജിപിടി ഗവ. അവതരിപ്പിച്ചു.

വര്‍ധിച്ചുവരുന്ന എഐ മത്സരത്തിനിടയില്‍ ചാറ്റ്ജിപിടിയുടെ പുതിയ പതിപ്പ് കാര്യക്ഷമതയും ഉത്പാദനക്ഷമതയും വര്‍ധിപ്പിക്കും. കൂടാതെ ഈ സാങ്കേതികവിദ്യയില്‍ അമേരിക്കയുടെ ആഗോള നേതൃത്വം നിലനിര്‍ത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഇത് നിര്‍ണായകമാണ്. 

യു എസ് ഗവണ്‍മെന്റ് ഏജന്‍സികള്‍ക്ക് അവരുടെ സ്വന്തം മൈക്രോസോഫ്റ്റ് അസൂര്‍ വാണിജ്യ ക്ലൗഡില്‍ ചാറ്റ്ജിപിടി ഗവ. വിന്യസിക്കാന്‍ കഴിയുമെന്നും ചാറ്റ്ജിപിടി എന്റര്‍പ്രൈസസിന്റെ നിരവധി സവിശേഷതകളിലേക്ക് ആക്സസ് ഉണ്ടായിരിക്കുമെന്നും ഓപ്പണ്‍എഐ പറഞ്ഞു.

സംഭാഷണങ്ങള്‍ സംരക്ഷിക്കുകയും പങ്കിടുകയും ചെയ്യുക, ടെക്സ്റ്റ് ഇമേജുകളും ഫയലുകളും അപ്ലോഡ് ചെയ്യുക, ടെക്സ്റ്റ്, കോഡ്, ഇമേജുകള്‍, ഗണിതശാസ്ത്രം എന്നിവ വ്യാഖ്യാനിക്കുകയും സംഗ്രഹിക്കുകയും ചെയ്യല്‍ ഉള്‍പ്പെടെ ചാറ്റ്ജിപിടി എന്റര്‍പ്രൈസ് വാഗ്ദാനം ചെയ്യുന്ന അതേ നിരവധി സവിശേഷതകള്‍ ഇതില്‍ ഉള്‍പ്പെടും.

ഓപ്പണ്‍എഐയുടെ ചീഫ് പ്രൊഡക്റ്റ് ഓഫീസര്‍ കെവിന്‍ വെയില്‍ യുഎസ് ഗവണ്‍മെന്റിനായി പുതിയ പതിപ്പ് പ്രഖ്യാപിച്ചുകൊണ്ട് എക്സില്‍ ഒരു പോസ്റ്റ് പങ്കിട്ടു.

കമ്പനി 'ചില റിലീസുകള്‍ പിന്‍വലിക്കുമെന്ന്' പറഞ്ഞുകൊണ്ട് എക്‌സില്‍ ഒരു പോസ്റ്റ് പങ്കിട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് സിഇഒ സാം ആള്‍ട്ട്മാന്‍ ഈ ലോഞ്ച് നടത്തിയത്. തിങ്കളാഴ്ച ചൈനീസ് എഐ സ്റ്റാര്‍ട്ടപ്പ് ഡീപ്‌സീക് എഐ ലിങ്ക്ഡ് സ്റ്റോക്കുകളെ ഞെട്ടിച്ചതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ പരസ്യ പ്രസ്താവനയാണിത്. 

യു എസ് സര്‍ക്കാരിന് തങ്ങളുടെ ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ ജനാധിപത്യ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്ന ദേശീയ താത്പര്യത്തിനും പൊതുനന്മയ്ക്കും വേണ്ടി എഐ സേവനം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാനും അമേരിക്കന്‍ ജനങ്ങള്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നതിന് ഉത്തരവാദിത്തത്തോടെ സംയോജിപ്പിക്കാന്‍ നയരൂപകര്‍ത്താക്കളെ പ്രാപ്തരാക്കാനും തങ്ങള്‍ ലക്ഷ്യമിടുന്നുവെന്ന് ഓപ്പണ്‍എഐ വെബ്സൈറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

മാത്രമല്ല, ഇത് പൊതുജനങ്ങള്‍ക്കല്ലാത്ത സെന്‍സിറ്റീവ് [sറ്റ കൈകാര്യം ചെയ്യുന്നതിനുള്ള ഓപ്പണ്‍എഐയുടെ ഉപകരണങ്ങളുടെ ആന്തരിക അംഗീകാരം വേഗത്തിലാക്കും.

അടുത്തിടെ ആപ്പ് സ്റ്റോറിലെ ഡൗണ്‍ലോഡുകളില്‍ ചാറ്റ്ജിപിടിയെ മറികടന്ന് ചൈനീസ് എഐ മോഡല്‍ ഡീപ്‌സീക് എത്തിയിരുന്നു. ഇത് എഐ വ്യവസായത്തേയം പ്രവര്‍ത്തനങ്ങളേയും സ്‌കെയിലിംഗ് ചെയ്യുന്നതിലെ ടെക് ഭീമന്മാര്‍ക്കും അവരുടെ ഗണ്യമായ നിക്ഷേപങ്ങള്‍ക്കും മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തി.

കഴിഞ്ഞ വര്‍ഷം മുതല്‍ ഫെഡറല്‍, സംസ്ഥാന, പ്രാദേശിക ഏജന്‍സികളിലായി 90,000-ത്തിലധികം സര്‍ക്കാര്‍ ഉപയോക്താക്കള്‍ ചാറ്റ്ജിപിടി ആക്സസ് ചെയ്യുന്നത് ഓപണ്‍എഐ വിലയിരുത്തിയെങ്കിലും  സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ കാരണം ചില പ്രശ്നങ്ങള്‍ നേരിടുന്നുണ്ടായിരുന്നുവെന്ന് ഓപ്പണ്‍എഐയുടെ ഗവണ്‍മെന്റ് ഗോ ടു മാര്‍ക്കറ്റ് പ്രോഗ്രാമിന്റെ ഫെലിപ്പ് മില്ലണ്‍ പറഞ്ഞു.