പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന ആദ്യത്തെ കുറ്റവാളിയായിരിക്കും ട്രംപ് - മാന്‍ഹട്ടന്‍ പ്രോസിക്യൂട്ടര്‍മാര്‍

പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന ആദ്യത്തെ കുറ്റവാളിയായിരിക്കും ട്രംപ് - മാന്‍ഹട്ടന്‍ പ്രോസിക്യൂട്ടര്‍മാര്‍


മാന്‍ഹട്ടന്‍: തിരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ തനിക്കെതിരെയുള്ള ക്രിമിനല്‍ ശിക്ഷ തള്ളിക്കളയണമെന്ന നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ജെ. ട്രംപിന്റെ അഭ്യര്‍ത്ഥന മാന്‍ഹട്ടന്‍ പ്രോസിക്യൂട്ടര്‍മാര്‍ തള്ളി. ട്രംപിന്റെ ആവശ്യം അദ്ദേഹം അധികാരത്തിലിരിക്കുമ്പോള്‍ നടപ്പിലാക്കാമെന്നും അവര്‍ സൂചിപ്പിച്ചു.

മാന്‍ഹട്ടന്‍ ജില്ലാ അറ്റോര്‍ണി ഓഫീസില്‍ നിന്നുള്ള പ്രോസിക്യൂട്ടര്‍മാര്‍, കേസിന്റെ മേല്‍നോട്ടം വഹിക്കുന്ന ജഡ്ജിക്ക് അയച്ച കത്തില്‍, ഒരു ലൈംഗിക കുംഭകോണം മറച്ചുവെക്കാന്‍ രേഖകള്‍ വ്യാജമായി നല്‍കിയതിന് ഒരു ജൂറി ഇതിനകം ട്രംപിനെ ശിക്ഷിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി. സാധാരണഗതിയില്‍ ജൂറിയുടെ വിധിയുടെ ഉള്ളടക്കം പുറത്തുവിടാന്‍ പ്രോസിക്യൂട്ടര്‍മാരും ജഡ്ജിമാരും പലപ്പോഴും വിമുഖത കാണിക്കാറുണ്ട്.

എന്നാല്‍ കേസിന്റെ അഭൂതപൂര്‍വമായ സ്വഭാവം അംഗീകരിച്ചുകൊണ്ട് അദ്ദേഹം അധികാരത്തിലിരിക്കുന്ന നാലുവര്‍ഷം കേസ് മരവിപ്പിക്കാനുള്ള സാധ്യത പ്രോസിക്യൂട്ടര്‍മാര്‍ ചൂണ്ിക്കാണിച്ചു. അദ്ദേഹം അധികാരത്തില്‍ നിന്ന് പുറത്തുപോകുന്നതുവരെ തന്റെ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെടില്ല. പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന ആദ്യത്തെ കുറ്റവാളിയായിരിക്കും ട്രംപ്.

 കേസ് മരവിപ്പിക്കണോ അതോ പൂര്‍ണ്ണമായും തള്ളിക്കളയണോ എന്ന് ജഡ്ജി, ജുവാന്‍ എം. മെര്‍ച്ചന്‍, വരും ആഴ്ചകളില്‍ തീരുമാനിക്കും. ട്രംപിന്റെ നാല് ക്രിമിനല്‍ കേസുകളില്‍ ഒന്നിന്റെ ഫലത്തെ രൂപപ്പെടുത്തുന്ന ഒരു സുപ്രധാന വിധിയായിരിക്കും അത്. കേസ് തള്ളിക്കളയുന്നത് ട്രംപിന്റെ രണ്ടാം പ്രസിഡന്‍ഷ്യല്‍ ടേമില്‍ പ്രവേശിക്കുമ്പോള്‍ അദ്ദേഹത്തെ കൂടുതല്‍ ധൈര്യപ്പെടുത്തുകയും അദ്ദേഹത്തിന് ചുറ്റുമുള്ള അജയ്യതയുടെ പ്രഭ കുറച്ചുകൂടി ശക്തമാക്കുകയും ചെയ്യും.

പ്രസിഡന്റു പദവിയുടെ യോഗ്യതകളും 'ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയുടെ സമഗ്രതയും ഒത്തുപോകും വിധമായിരിക്കണം വിധിയെന്ന്  ജഡ്ജിയോട് അഭ്യര്‍ത്ഥിച്ചുകൊണ്ട് കേസ് റദ്ദുചെയ്യാനുള്ള ഏല്ലാ നീക്കങ്ങളെയും പ്രോസിക്യൂട്ടര്‍മാര്‍ കത്തിലൂടെ എതിര്‍ത്തു.

'ജനങ്ങള്‍ പ്രസിഡന്റിന്റെ ഓഫീസിനെ ആഴത്തില്‍ ബഹുമാനിക്കുന്നു. അവര്‍ പ്രസിഡന്‍സിയുടെ ആവശ്യങ്ങളെയും കടമകളെയും കുറിച്ച് ബോധവാന്മാരാണ്. പ്രതി പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതു പോലും അഭൂതപൂര്‍വമായ നിയമപരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുമെന്ന് , പ്രോസിക്യൂട്ടര്‍മാര്‍ എഴുതി. 'നമ്മുടെ ഭരണഘടനാ സംവിധാനത്തില്‍ ജൂറിയുടെ അടിസ്ഥാന പങ്കിനെ തങ്ങള്‍ ആഴത്തില്‍ ബഹുമാനിക്കുന്നുവെന്നും പ്രോസിക്യൂട്ടര്‍മാര്‍ എഴുതി.