മോര്‍ട്ട്‌ഗേജ് ചെലവുകള്‍ ഉയരുന്നു; വീടുവാങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ പ്രതീക്ഷയ്ക്ക് മങ്ങല്‍

മോര്‍ട്ട്‌ഗേജ് ചെലവുകള്‍ ഉയരുന്നു; വീടുവാങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ പ്രതീക്ഷയ്ക്ക് മങ്ങല്‍


വാഷിംഗ്ടണ്‍: പണപ്പെരുപ്പത്തെ തുടര്‍ന്ന് മോര്‍ട്ട്‌ഗേജ് ചെലവുകള്‍ ഉയര്‍ന്നതിനാല്‍ വീടു വാങ്ങുന്നവര്‍ക്കുള്ള പ്രതീക്ഷ അവസാനിക്കുന്നു. 

താമസിയാതെ പലിശ നിരക്ക് കുറയുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും വീടു വാങ്ങാനുള്ള സാധ്യതയാണ് കൈവിടുന്നത്. അതിനനുസരിച്ച് തങ്ങളുടെ ജീവിത പദ്ധതികള്‍ മാറ്റുകയാണ്.

ഉയര്‍ന്ന ഭവന വിലയും വീടുകളുടെ ദൗര്‍ലഭ്യവും നേരിടുന്നതിനാല്‍ ഭവനം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ നിലവില്‍ പിന്നോട്ടടിക്കുകയാണ്. 

ശരാശരി വരുമാനമുള്ള കുടുംബത്തിന് മാര്‍ച്ചില്‍ 416,000 ഡോളറില്‍ കൂടാത്ത ഒരു വീടാണ് വാങ്ങാന്‍ സാധിക്കുകയെന്നാണ് കണക്ക്. 20 ശതമാനം ഡൗണ്‍ പേയ്മെന്റും മോര്‍ട്ട്ഗേജും മുന്‍കൂര്‍ വരുമാനത്തിന്റെ മൂന്നിലൊന്ന് പേയ്മെന്റുകളുമാണ് എടുക്കുക. എന്നാല്‍ മൂന്ന് വര്‍ഷം മുമ്പ് അതേ കുടുംബത്തിന് 561,000 ഡോളര്‍ വരെ വില താങ്ങാനാകുമായിരുന്നു.

പ്രോപ്പര്‍ട്ടി മാനേജ്മെന്റ് സ്ഥാപനമായ എന്‍ട്രാറ്റ ജനുവരിയില്‍ 2,000 യു എസ് വാടകക്കാരില്‍ നടത്തിയ സര്‍വേയില്‍ 20 ശതമാനം പേര്‍ ഒരിക്കലും സ്വന്തമായി ഒരു വീട് പ്രതീക്ഷിക്കുന്നില്ലെന്ന് കണ്ടെത്തി. 2021ല്‍ നിന്ന് 33 ശതമാനം വര്‍ധനവാണിത്. ഫെബ്രുവരിയില്‍ ഓപ്പണ്‍ഡോര്‍ ബ്രോക്കറേജ് സര്‍വേ നടത്തിയ 2,092 യു എസ് വാടകക്കാരില്‍ പകുതിയും തങ്ങള്‍ പലിശ നിരക്ക് 5 ശതമാനത്തില്‍ താഴെയാകുന്നതുവരെ കാത്തിരിക്കുമെന്നാണ് പറഞ്ഞത്. 

നിരക്കുകളിലെ ഇടിവ് പല വാങ്ങുന്നവര്‍ക്കും ഗുണം ചെയ്യും. എന്നാല്‍ കൂടുതല്‍ താങ്ങാനാവുന്ന സാധ്യതകളുണ്ടാവുമ്പോള്‍ അവര്‍ക്ക് കുറച്ച് ആശ്വാസം ലഭിക്കുന്നതിന് വര്‍ഷങ്ങള്‍ കഴിഞ്ഞേക്കാം.

പുതിയ കുഞ്ഞുങ്ങളെയോ പുതിയ ജോലിയോ വിവാഹമോചനമോ പ്രതീക്ഷിക്കുന്നവര്‍ എത്രയും വേഗം സ്വന്തമായി ഒരു വീട് കണ്ടെത്തണം. 

ഉയര്‍ന്ന നിരക്കുകളില്‍ വീടുകള്‍ സ്വന്തമാക്കുന്നത്  വിജയിച്ചേക്കില്ലെന്ന് മനസ്സിലാക്കുന്നവര്‍ വാടകയ്ക്ക് താമസിക്കുക എന്ന പോംവഴി തേടും. 

വാടകയും വേഗത്തില്‍ ഉയരുമെന്നത് മറ്റൊരു പ്രതിസന്ധിയാണ്.