മ്യൂസിക്കോ മാനിയ മെയ് 10ന്; ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

മ്യൂസിക്കോ മാനിയ മെയ് 10ന്; ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു


നോര്‍ത്ത് കരോലിന: വീക്കന്റ് മീഡിയ എന്റര്‍ടെയ്ന്‍മെന്റിന്റെ ആഭിമുഖ്യത്തില്‍ സ്റ്റീഫന്‍ ദേവസ്സി ആന്‍ഡ് സോളിഡ് ബാന്‍ഡ് ടീമിന്റെ സംഗീത കലാവിരുന്ന് മ്യൂസിക്കോ മാനിയ മെയ് 10ന് എച്ച് എസ് എസ് സി മോറിസ് വില്ലെ കള്‍ച്ചറല്‍ ഹാളില്‍ നടക്കും. 

സ്റ്റീഫന്‍ ദേവസ്സിയോടൊപ്പം സിദ്ധാര്‍ഥ് മേനോന്‍, അമൃത സുരേഷ്, ശ്യാം പ്രസാദ് എന്നിവരും ചേര്‍ന്നൊരുക്കുന്ന സംഗീത കലാവിരുന്നിന്റെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു.

ജി സി കെ എ പ്രസിഡന്റ് ഷാജി ബാലകൃഷ്ണനില്‍ നിന്നും ആദ്യ ടിക്കറ്റ് അലക്‌സ്് താന്നിക്കരിയും ഭാര്യയും ഏറ്റുവാങ്ങി. വി ഗാര്‍ഡ് ഇന്‍ഷൂറന്‍സ് കൃഷ് പാര്‍ളിക്കാട്, റിയല്‍ ട്രയാങ്ക്ള്‍ പ്രോപര്‍ട്ടീസ് അബു കുട്ടന്‍, സി ഫോര്‍ ഡി മോര്‍ട്ടേജ് ജുബി ചക്കുങ്കല്‍ എന്നിവരാണ് പരിപാടിയുടെ പ്ലാറ്റിനെ സ്‌പോണ്‍സര്‍മാര്‍. 

രാജു ആന്റ് രാജു കണ്‍സ്ട്രക്ഷന്‍സ് രാജു പാപ്പച്ചന്‍, സ്‌പൈസ് ബസാര്‍ ജെയിംസ് തുണ്ടത്തില്‍, ന്യൂലാന്റ് നെസ്റ്റ് ബിനോയ് പുതുപ്പറമ്പില്‍ എന്നിവരാണ് ഗോള്‍ഡ് സ്‌പോണ്‍സേര്‍സ്.

മ്യൂസികോ മാനിയ ടിക്കറ്റുകള്‍ക്ക് വീക്കന്റ് മീഡിയ എന്റര്‍ടെയ്ന്‍മെന്റ് വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.