പാം സ്പ്രിംഗ്‌സിലെ ഫെര്‍ട്ടിലിറ്റി ക്ലിനിക്കിന് പുറത്ത് ഉണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു

പാം സ്പ്രിംഗ്‌സിലെ ഫെര്‍ട്ടിലിറ്റി ക്ലിനിക്കിന് പുറത്ത് ഉണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു


പാംസ്പ്രിംഗ്‌സ്: കാലിഫോര്‍ണിയയിലെ പാം സ്പ്രിംഗ്‌സിലെ  ഒരു ഫെര്‍ട്ടിലിറ്റി ക്ലിനിക്കിന് പുറത്ത്  ശനിയാഴ്ച ഒരു ബോംബ് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടു.

സ്‌ഫോടനത്തില്‍ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു, നഗരത്തിലെ നിരവധി ബ്ലോക്കുകളിലായി റസ്‌റ്റോറന്റുകള്‍, കടകള്‍, അപ്പാര്‍ട്ട്‌മെന്റ് കെട്ടിടങ്ങള്‍ എന്നിവയുടെ ജനാലകള്‍ തകര്‍ന്നു.

ക്ലിനിക്ക് പാര്‍ക്ക് ചെയ്തിരുന്ന ഒരു വാഹനത്തിലോ സമീപത്തോ ആയിരുന്നു സ്‌ഫോടനമെന്ന് കരുതുന്നതായി മേയര്‍ റോണ്‍ ഡിഹാര്‍ട്ടെ പറഞ്ഞു.

ബോംബാക്രമണം ഒറ്റപ്പെട്ടതും അതേസമയം കരുതിക്കൂട്ടി നടത്തിയ അക്രമമാണെന്ന് തോന്നുന്നതായി, പാം സ്പ്രിംഗ്‌സ് ഫയര്‍ ചീഫ് പോള്‍ അല്‍വാരാഡോ പറഞ്ഞു.

കൊല്ലപ്പെട്ടയാള്‍ക്ക് സ്‌ഫോടനവുമായി എങ്ങനെ ബന്ധമുണ്ടെന്നോ അല്ലെങ്കില്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വ്യക്തമല്ലെന്ന് മേയര്‍ പറഞ്ഞു. മരിച്ചയാള്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് ഫയര്‍ ചീഫ് അല്‍വാരാഡോ ഒരു പ്രസ്താവനയില്‍ പറഞ്ഞു.