സുനിത വില്യംസിന്റെ മാറ്റിവെച്ച മൂന്നാം ബഹിരാകാശ യാത്ര ജൂണ്‍ ഒന്നിന് നടക്കും

സുനിത വില്യംസിന്റെ മാറ്റിവെച്ച മൂന്നാം ബഹിരാകാശ യാത്ര ജൂണ്‍ ഒന്നിന് നടക്കും


വാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജയായ സുനിത വില്യംസിന്റെ മാറ്റിവെച്ച മൂന്നാം ബഹിരാകാശ യാത്ര ജൂണില്‍ നടക്കും. സുനിത വില്യംസ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) പൈലറ്റ് ചെയ്ത ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തിന്റെ ആദ്യ ക്രൂ വിക്ഷേപണം ജൂണ്‍ ഒന്നിന് ലക്ഷ്യമിടുന്നതായി യുഎസ് ബഹിരാകാശ ഏജന്‍സി നാസ വ്യാഴാഴ്ച അറിയിച്ചു. നാസ, ബോയിംഗ്, യുഎല്‍എ (യുണൈറ്റഡ് ലോഞ്ച് അലയന്‍സ്) എന്നിവിടങ്ങളില്‍ നിന്നുള്ള മിഷന്‍ മാനേജര്‍മാര്‍ പേടകവിക്ഷേപണവുമായി ബന്ധപ്പെട്ട വിലയിരുത്തലുകള്‍ തുടരുകയാണെന്നും ബഹിരാകാശ ഏജന്‍സി പ്രസ്താവനയില്‍ പറഞ്ഞു.

ബഹിരാകാശ പേടകത്തിലെ പ്രൊപ്പല്‍ഷന്‍ സിസ്റ്റത്തിലെ ഹീലിയം ചോര്‍ച്ച മൂലമാണ് മുന്‍പ് നിശ്ചയിച്ച യാത്ര മുടങ്ങിയത്.