ഇറാനില്‍ ഭരണമാറ്റത്തിന് ട്രംപിന്റെ ആഹ്വാനം

ഇറാനില്‍ ഭരണമാറ്റത്തിന് ട്രംപിന്റെ ആഹ്വാനം


വാഷിംഗ്ടണ്‍: ഇറാനോടുള്ള തന്റെ നിലപാടിന് പിന്നില്‍ ബാഹ്യ സ്വാധീനത്തേക്കാള്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ബോധ്യങ്ങളാണെന്ന് ഡൊണാള്‍ഡ് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലെ പ്രസ്താവനയില്‍ ഒക്ടോബര്‍ 7ലെ സംഭവങ്ങള്‍ ആണവ ശേഷികള്‍ നേടുന്നതില്‍ നിന്ന് തെഹ്റാനെ ശാശ്വതമായി തടയണമെന്ന തന്റെ 'ആജീവനാന്ത അഭിപ്രായം' ഉറപ്പിച്ചിട്ടുണ്ടെന്ന് ട്രംപ് പ്രഖ്യാപിച്ചു. ആണവ പ്രശ്നത്തെ സമകാലിക രാഷ്ട്രീയത്തെ മറികടക്കുന്ന അസ്തിത്വ ഭീഷണിയായി രൂപപ്പെടുത്തിയ ട്രംപ് ഇറാനുമായുള്ള യുദ്ധത്തിലേക്ക് ഇസ്രായേല്‍ തന്നെ ഒരിക്കലും പ്രേരിപ്പിച്ചിട്ടില്ലെന്നും 2023ലെ ആക്രമണങ്ങള്‍ തന്റെ കര്‍ക്കശമായ സമീപനത്തെ ശക്തിപ്പെടുത്തിയ വഴിത്തിരിവാണെന്നും ട്രംപ് പറഞ്ഞു. ഇറാന് ഒരിക്കലും ആണവായുധം കൈവശം വയ്ക്കാന്‍ കഴിയില്ലെന്ന് കൂട്ടിച്ചേര്‍ത്ത അദ്ദേഹം  ദേശീയ സുരക്ഷയിലും പ്രാദേശിക സ്ഥിരതയിലും വേരൂന്നിയതാണ് തന്റെ നയമെന്നും ഊന്നിപ്പറഞ്ഞു.

'പരമാവധി സമ്മര്‍ദ്ദ' തന്ത്രങ്ങള്‍ക്കാണ് ശ്രമിക്കുന്നതെന്നാണ് ട്രംപിന്റെ വാചകങ്ങള്‍ സൂചിപ്പിക്കുന്നത്. മാത്രമല്ല ഇറാനിലെ ഭരണത്തില്‍ അടിസ്ഥാനപരമായ മാറ്റമാണ് മുമ്പോട്ടേക്കുള്ള ഏകപാതയെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 

ഭരണമാറ്റത്തിലൂടെയുള്ള ഇറാന്റെ പുതിയ നേതാക്കള്‍ മിടുക്കരാണെങ്കില്‍ മികച്ചതും സമൃദ്ധവുമായ ഒരു ഭാവിയുണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. 

മാധ്യമങ്ങള്‍, വിദഗ്ദ്ധര്‍, പോളിംഗ് സംഘടനകള്‍ എന്നിവയ്ക്കെതിരെ ട്രംപ് കടുത്ത വിമര്‍ശനം ഉന്നയിച്ചു, മുഖ്യധാരാ റിപ്പോര്‍ട്ടിംഗിന്റെ 90 ശതമാനവും 'നുണകളും കെട്ടിച്ചമച്ച കഥകളും' മാത്രമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. നിലവിലെ പോളിംഗും 2020ലെ യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും തമ്മില്‍ സമാനതകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

പ്രസിഡന്റിന്റെ അഭിപ്രായങ്ങള്‍ അന്താരാഷ്ട്ര ബന്ധ വിദഗ്ധര്‍ക്കിടയില്‍ ഇതിനകം തന്നെ ശക്തമായ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ നിലപാടിനെ പിന്തുണക്കുന്നവര്‍ അനിവാര്യമായ ശക്തി പ്രകടനമായി കാണുമ്പോള്‍ ഭരണമാറ്റത്തിനുള്ള വ്യക്തമായ ആഹ്വാനങ്ങള്‍ പശ്ചിമേഷ്യയിലുടനീളം ദുര്‍ബലമായ സമാധാനത്തെ കൂടുതല്‍ അസ്ഥിരപ്പെടുത്തുമെന്ന് വിമര്‍ശകര്‍ മുന്നറിയിപ്പ് നല്‍കുന്നു.