തെഹ്റാന്‍: യു എസുമായുള്ള രണ്ടാംഘട്ട ചര്‍ച്ചകള്‍ക്ക് ചൊവ്വാഴ്ച ഇസ്ലാമാബാദിലേക്ക് ചര്‍ച്ചാ സംഘത്തെ അയയ്ക്കുമെന്ന് ഇറാന്‍ പ്രാദേശിക മധ്യസ്ഥരോട് പറഞ്ഞതായി റിപ്പോര്‍ട്ട്.
പാകിസ്ഥാനിലെ യോഗങ്ങളിലേക്ക് പ്രതിനിധികളെ അയയ്ക്കുമെന്ന് തെഹ്റാന്‍ പരസ്യമായി സ്ഥിരീകരിച്ചിട്ടില്ല. പാകിസ്ഥാന്‍ തലസ്ഥാനത്ത് രണ്ടാംഘട്ട ചര്‍ച്ചകള്‍ക്ക് പദ്ധതിയില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയില്‍ ബഖായ് തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതിനെ തുടര്‍ന്ന് ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായിരുന്നു.
