തെഹ്‌റാന്‍: യു എസ് സര്‍ക്കാരിനെതിരെ ഇറാനില്‍ ചരിത്രപരമായി ശക്തമായ അവിശ്വാസമാണ് നിലനില്‍ക്കുന്നതെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍.
അര്‍ഥവത്തായ സംഭാഷണത്തിന്റെ അടിസ്ഥാനം പ്രതിബദ്ധതകളെ ബഹുമാനിക്കുക എന്നതാണെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥരില്‍ നിന്നുള്ള സൃഷ്ടിപരമല്ലാത്തതും പരസ്പരവിരുദ്ധവുമായ സൂചനകള്‍ കയ്‌പേറിയ സന്ദേശമാണ് നല്‍കുന്നതെന്നും അവര്‍ ഇറാന്റെ കീഴടങ്ങല്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും തങ്ങള്‍ ബലപ്രയോഗത്തിന് വഴങ്ങുന്നില്ലെന്നും പേസെഷ്‌കിയന്‍ എക്‌സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.
ഇറാന്‍ യു എസുമായുള്ള ചര്‍ച്ചകളെ വിശ്വസിക്കുന്നില്ലെന്ന് ഇറാന്‍ സൈനിക കമാന്‍ഡര്‍ സയ്യിദ് മജീദ് മൂസവി പറഞ്ഞു. ഇറാനെതിരെയുള്ള ഏതൊരു ഭീഷണിക്കും മറുപടിയായി ഉറച്ചതും നിര്‍ണ്ണായകവുമായ അടി നല്‍കുമെന്നും അദ്ദേഹം യു എസിന് മുന്നറിയിപ്പ് നല്‍കി.
ഇറാന്‍ ബലഹീനതയുടെയും കീഴടങ്ങലിന്റെയും യുഗം ഉപേക്ഷിച്ചുവെന്നും നിങ്ങള്‍ എവിടെയായിരുന്നാലും തങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ശക്തിയോടെ പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
