വാഷിംഗ്ടണ്‍: യുഎസിലെ പുതിയ സര്‍ക്കാരിലെ വിദ്യാഭ്യാസ വകുപ്പിന്റെ നടത്തിപ്പിനായി തന്റെ ദീര്‍ഘകാല സുഹൃത്തായ
ലിന്‍ഡ മക്മഹോണിനെ നിയുക്ത പ്രസിഡന്റ് ട്രംപ് തിരഞ്ഞെടുത്തു.
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോണാള്‍ഡ് ട്രംപ് തന്റെ ആദ്യ ടേമില്‍ മുന്‍ പ്രൊഫഷണല്‍ റെസ്ലിംഗ് എക്‌സിക്യൂട്ടീവായ ലിന്‍ഡ മക്മഹോണിനെ ചെറുകിട ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ചുമതലയില്‍ നിയമിച്ചിരുന്നു. ഇക്കുറി വിദ്യാഭ്യ വകുപ്പിന്റെ ചുമതലയാണ് ട്രംപ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
3.2 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഒരു അമേരിക്കന്‍ ബിസിനസുകാരിയും രാഷ്ട്രീയക്കാരിയുമാണ് ലിന്‍ഡ മക്മഹോണ്‍, WWE യുടെ സ്ഥാപകനായ ഭര്‍ത്താവ് വിന്‍സ് മക്മഹോണിനൊപ്പം അതിന്റെ പങ്കാളിത്തവും അവര്‍ വഹിക്കുന്നു. 1990 കളുടെ അവസാനത്തിലും 2000 കളുടെ തുടക്കത്തിലും WWE യുടെ ആഗോള വിനോദ ഭീമനായി മാറിയത് മക്‌മോഹന്‍ കുടുംബത്തിന്റെ സമ്പത്ത് ഗണ്യമായി ഉയര്‍ത്തി, അതിന്റെ കോര്‍പ്പറേറ്റ് കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതില്‍ ലിന്‍ഡ ഒരു പ്രധാന പങ്ക് വഹിച്ചു.
വിദ്യാഭ്യാസ വകുപ്പിന്റെ തലപ്പത്തേക്ക് ലിന്‍ഡ മക്മഹോണിനെ നിയമിച്ച് ട്രംപ്