ചാര്‍ളി കിര്‍ക്കിന് പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം നല്‍കുമെന്ന് ട്രംപ്

ചാര്‍ളി കിര്‍ക്കിന് പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം നല്‍കുമെന്ന് ട്രംപ്


വാഷിംഗ്ടണ്‍: യൂട്ടായില്‍ കൊല്ലപ്പെട്ട യാഥാസ്ഥിതിക പ്രവര്‍ത്തകന്‍ ചാര്‍ളി കിര്‍ക്കിന് മരണാനന്തരം പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം നല്‍കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.

9/11 ആക്രമണങ്ങളെ അനുസ്മരിക്കാന്‍ പെന്റഗണില്‍ നടന്ന പ്രസംഗത്തിനിടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയാണ് പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം.

കിര്‍ക്കിന്റെ ഭാര്യ എറിക്കയ്ക്കും അദ്ദേഹത്തിന്റെ സുന്ദരികളായ കുട്ടികള്‍ക്കും ഒപ്പം തങ്ങളുടെ പ്രാര്‍ഥനകള്‍ ഉണ്ടെന്നും ട്രംപ് പറഞ്ഞു. 

കിര്‍ക്കിന് മെഡല്‍ നല്‍കാനുള്ള തിയ്യതി തീരുമാനിച്ചിട്ടില്ലെന്നും ട്രംപ് പറഞ്ഞു. 

യുവ യാഥാസ്ഥിതികരെ അണിനിരത്തുന്നതിനായി ഹൈസ്‌കൂള്‍, കോളേജ് കാമ്പസുകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന യാഥാസ്ഥിതിക ഗ്രൂപ്പായ ടേണിംഗ് പോയിന്റ് യു എസ് എയുടെ സഹസ്ഥാപകനാണ് കിര്‍ക്ക്. രാജ്യത്തുടനീളമുള്ള മൂവായിരത്തിലധികം കാമ്പസുകളില്‍ ഇതിന് സാന്നിധ്യമുണ്ടെന്നും അതിന്റെ പരിപാടികള്‍ യുവാക്കളുമായി ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്ന ജനപ്രിയ യാഥാസ്ഥിതിക രാഷ്ട്രീയക്കാരെ ആകര്‍ഷിക്കുന്നുവെന്നും ഗ്രൂപ്പിന്റെ വെബ്സൈറ്റ് പറയുന്നു. ട്രംപ് പ്രചാരണ പാതയിലും പ്രസിഡന്റെന്ന നിലയിലും ടേണിംഗ് പോയിന്റ് യു എസ് എ പരിപാടികളില്‍ പ്രസംഗിച്ചു.

ദി ചാര#്‌ലി കിര്‍ക്ക് ഷോ എന്ന പോഡ്കാസ്റ്റ് അവതരിപ്പിക്കുകയും നിരവധി പുസ്തകങ്ങള്‍ എഴുതുകയും ചെയ്തിട്ടുണ്ട് 31കാരനായ കിര്‍ക്ക്. 

ട്രംപുമായും അദ്ദേഹവുമായി ബന്ധപ്പെട്ട മറ്റ് പലരുമായും കിര്‍ക്കിന് അടുത്ത ബന്ധമുണ്ടായിരുന്നു. വാന്‍സിനെ തന്റെ റണ്ണിംഗ് മേറ്റായി തെരഞ്ഞെടുക്കാന്‍ ട്രംപിനെ പ്രേരിപ്പിക്കുന്നതില്‍ കിര്‍ക്കിന്റെ സ്വാധീനവും പങ്കുവഹിച്ചിരുന്നു. 2020ലും 2024ലും ട്രംപിന്റെ പ്രസിഡന്റ് നാമനിര്‍ദ്ദേശ കണ്‍വെന്‍ഷനുകളില്‍ കിര്‍ക്ക് സംസാരിച്ചിരുന്നു.