ട്രംപിന്റെ പദ്ധതിയെ എതിര്‍ക്കണമെന്ന് ടക്കര്‍ കാള്‍സണ്‍

ട്രംപിന്റെ പദ്ധതിയെ എതിര്‍ക്കണമെന്ന് ടക്കര്‍ കാള്‍സണ്‍


വാഷിംഗ്ടണ്‍: ഇറാനിയന്‍ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിടുന്ന ട്രംപിന്റെ പദ്ധതിയെ എതിര്‍ക്കാന്‍ ടക്കര്‍ കാള്‍സണ്‍ യു എസ് ഉദ്യോഗസ്ഥരോട് അഭ്യര്‍ഥിച്ചു. 

ഇറാനിയന്‍ സിവിലിയന്മാരെ ദോഷകരമായി ബാധിക്കുന്ന വലിയ തോതിലുള്ള ആക്രമണങ്ങള്‍ക്ക് അംഗീകാരം നല്‍കാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഏതൊരു ശ്രമത്തെയും എതിര്‍ക്കാന്‍ ടക്കര്‍ കാള്‍സണ്‍ അഭ്യര്‍ഥനയില്‍ പറഞ്ഞു. 

തന്റെ പോഡ്കാസ്റ്റിലെ അഭിപ്രായങ്ങളില്‍  ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനെക്കുറിച്ചുള്ള ട്രംപിന്റെ സമീപകാല പരാമര്‍ശങ്ങളെയും കാള്‍സണ്‍ അപലപിച്ചു. അവയെ തിന്മ എന്ന് വിളിക്കുകയും ട്രംപ് ക്രിസ്തുമതത്തെയും ഇസ്ലാമിനെയും പരിഹസിക്കുന്നു എന്ന് ആരോപിക്കുകയും ചെയ്തു.

എന്നാല്‍ ന്യൂയോര്‍ക്ക് പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ കാള്‍സണിന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയ ട്രംപ്, എന്താണ് സംഭവിക്കുന്നതെന്ന് അറിയാത്ത താഴ്ന്ന ഐക്യുവുള്ള വ്യക്തി എന്ന് കാള്‍സണെ തള്ളിക്കളയുകയായിരുന്നു.

ട്രംപിന്റെ ദീര്‍ഘകാല സഖ്യകക്ഷിയും നിരൂപകയും ആയ മാര്‍ജോറി ടെയ്ലര്‍ ഗ്രീന്‍ ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ ഇറാനെതിരെ കൂടുതല്‍ ഭീഷണികള്‍ ഉന്നയിച്ചതിനെത്തുടര്‍ന്ന് ട്രംപിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു.