ന്യൂയോര്‍ക്ക്: സര്‍ക്കാര്‍ ചെലവില്‍ ഡിസ്‌നി വേള്‍ഡിലേക്ക് യു.എസ് ദമ്പതികളുടെ ആഢംബര യാത്ര. ജോലി ആവശ്യത്തിനെന്ന വ്യാജേന സര്‍ക്കാറിനെ കബളിപ്പിച്ച് തട്ടിയെടുത്ത നാലു കോടി രൂപക്ക് 31 തവണയാണ് ദമ്പതികള്‍ വാള്‍ട്ട് ഡിസ്‌നി വേള്‍ഡില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോയത്.
ന്യൂയോര്‍ക്ക് പോസ്റ്റ് പറയുന്നതനുസരിച്ച് , ആര്‍മി കോണ്‍ട്രാക്ടറായ 61കാരന്‍ തോമസ് ബൗച്ചാര്‍ഡ് ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി 53 കാരിയായ കാമുകി കാന്റല്ലെ ബോയിഡിനെ തന്റെ സഹായിയായി ജോലിക്ക് നിയമിച്ചു. പിന്നാലെയാണ് ഇരുവരും ഫ്‌ളോറിഡയിലെ വാള്‍ട്ട് ഡിസ്‌നി വേള്‍ഡിലേക്ക് 31 തവണ അവധി ആഘോഷിക്കാന്‍ പോയത്. ഇതുവഴി പ്രതിരോധ വകുപ്പിന് ഏകദേശം 4.2 കോടി രൂപ ചെലവായെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.
ദമ്പതികളുടെ പലപ്പോളും ഒരു യാത്രയില്‍ രണ്ടാഴ്ച വരെ ഡിസ്‌നി വേള്‍ഡില്‍ തങ്ങിയിട്ടുണ്ട്. ജോലി സമയങ്ങളിലും ഇവര്‍ യാത്ര ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ആഢംബര ഹോട്ടലുകളിലാണ് തങ്ങിയിരുന്നത്. കൂടാതെ, ഫ്‌ളോറിഡയിലെ മറ്റു വിനോദ കേന്ദ്രങ്ങളിലും വെര്‍ജീനിയയിലും ദമ്പതികള്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്.
തോമസ് യാത്രകളുടെ ആവശ്യം മറച്ചുവെക്കുകയും യാത്രാ ബത്തയില്‍ കൃത്രിമം കാണിക്കുകയും ചെയ്തു. ഇരുവരും കുറ്റം സമ്മതിച്ചോടെ അറസ്റ്റ് രേഖപ്പെടുത്തി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടിട്ടുണ്ട്.
സര്‍ക്കാരിനെ പറ്റിച്ച് വിനോദയാത്രകള്‍ക്കായി 4 കോടി തട്ടിയെടുത്ത യുഎസ് ദമ്പതികള്‍ കുടുങ്ങി