എക്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ലിന്‍ഡ യാക്കാരിനോ കമ്പനി വിടുന്നു

എക്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ലിന്‍ഡ യാക്കാരിനോ കമ്പനി വിടുന്നു


ന്യൂയോര്‍ക്ക്: എക്സിന്റെ ചീഫ് എക്സിക്യൂട്ടീവും എലോണ്‍ മസ്‌കിന്റെ വലംകയ്യുമായ ലിന്‍ഡ യാക്കാരിനോ കമ്പനി വിടുകയാണെന്ന് അറിയിച്ചു. രണ്ടു വര്‍ഷം മുമ്പാണ് ലിന്‍ഡ എക്‌സില്‍ എത്തിയത്.

എക്‌സ് വിടുന്നതിന്റെ കാരണം ലിന്‍ഡ വ്യക്തമാക്കിയില്ല. എങ്കിലും എലോണ്‍ മസ്‌ക് തന്നെ ദൗത്യം ഏല്‍പ്പിച്ചപ്പോള്‍ ഒരു ജീവിതത്തിനിടയില്‍ കിട്ടുന്ന അസാധാരണമായ അവസരമാണെന്ന് തനിക്കറിയാമായിരുന്നെന്നും തന്നെ വിശ്വസിച്ചതിന് അദ്ദേഹത്തോട് നന്ദിയുള്ളവളാണെന്നും അവര്‍ എക്‌സിന് അയച്ച പോസ്റ്റില്‍ പറഞ്ഞു. 

യാക്കാരിനോ പടിയിറങ്ങുന്നത് എക്‌സിലെ ഒരു പ്രക്ഷുബ്ധമായ കാലഘട്ടം പിന്നിട്ടതിന് ശേഷമാണ്. 2022ല്‍ 44 ബില്യണ്‍ ഡോളറിന് മസ്‌ക് പ്ലാറ്റ്ഫോം വാങ്ങിയതിനുശേഷം അദ്ദേഹം കമ്പനിയുടെ മുക്കാല്‍ ഭാഗം ജീവനക്കാരെ പിരിച്ചുവിടുകയും പ്ലാറ്റ്ഫോമിനെ രാഷ്ട്രീയ മെഗാഫോണായി ഉപയോഗിക്കുകയും ചെയ്തു. ഒരു ഘട്ടത്തില്‍ എക്‌സിന്റെ പരസ്യദാതാക്കള്‍ മാറ്റങ്ങളില്‍ ആശങ്കാകുലരാവുകയും പരസ്യ ബിസിനസില്‍ കുറവു വരികയും ചെയ്തു. 

മാര്‍ച്ചില്‍, എക്‌സിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പായ എക്‌സ് എഐ അസാധാരണമായ ഒരു ക്രമീകരണത്തില്‍ വിറ്റതായി മസ്‌ക് പറഞ്ഞു, ഇത് അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യത്തിനുള്ളിലെ സാമ്പത്തിക തന്ത്രങ്ങളാണ് കാണിക്കുന്നത്. ഓള്‍-സ്റ്റോക്ക് ഇടപാടില്‍ എക് എഐയെ 80 ബില്യണ്‍ ഡോളറായും എക്‌സിനെ 33 ബില്യണ്‍ ഡോളറായും വിലമതിച്ചുവെന്ന് മസ്‌ക് പറഞ്ഞു. അതിനുശേഷം, 120 ബില്യണ്‍ ഡോളര്‍ വരെ വിലമതിക്കുന്ന പുതിയ ധനസഹായം സമാഹരിക്കുന്നതിനായി എക്‌സ് എഐ ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു.

ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ലയും ടണലിംഗ് കമ്പനിയായ ബോറിംഗ് കമ്പനിയും ഉള്‍പ്പെടുന്ന മസ്‌കിന്റെ വിവിധ കമ്പനികളില്‍ ഉന്നത എക്‌സിക്യൂട്ടീവുകള്‍ സ്ഥിരമായി തുടരുന്നില്ല. എ്‌നാല്‍ മസ്‌കിന്റെ റോക്കറ്റ് കമ്പനിയായ സ്പേസ് എക്സിന്റെ പ്രസിഡന്റ് ഗ്വിന്‍ ഷോട്ട്വെല്‍ ഇതിന് അപവാദമാണ്.

യു എസ് പ്രസിഡന്റ് ട്രംപിന്റെ ഉപദേഷ്ടാവായി വാഷിംഗ്ടണില്‍ അടുത്തിടെ വരെ ജോലി ചെയ്തിരുന്ന മസ്‌ക് സോഷ്യല്‍ മീഡിയ കമ്പനിയുടെ ബിസിനസ്സ് കൈകാര്യം ചെയ്യാന്‍ യാക്കാരിനോയെ 2023 മെയ് മാസത്തിലാണ് എക്‌സിലേക്ക് കൊണ്ടുവന്നത്. മാധ്യമങ്ങളിലും പരസ്യ വ്യവസായത്തിലും പശ്ചാതലമുള്ള യാക്കാരിനോ കമ്പനിയിലേക്ക് വരുമ്പോള്‍ ട്വിറ്റര്‍ എന്ന പേര് മാറ്റിയിരുന്നില്ല. 

ചേര്‍ന്ന ഉടന്‍ തന്നെ യാക്കാരിനോയ്ക്ക് അവരുടെ ജോലിയില്‍ വലിയ പ്രതിസന്ധികളെ നേരിടേണ്ടി വന്നിരുന്നു. ഉപയോക്താക്കള്‍, ജീവനക്കാര്‍, പരസ്യദാതാക്കള്‍ എന്നിവരുമായി ട്വിറ്ററിനുണ്ടായിരുന്ന നല്ല ബന്ധം തകര്‍ക്കുന്ന മാറ്റങ്ങള്‍ മസ്‌ക് പെട്ടെന്ന് വരുത്തിയിരുന്നു. 

കമ്പനിയിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനു പുറമേ തകര്‍ന്ന ബന്ധങ്ങള്‍ നന്നാക്കുക എന്നതായിരുന്നു യാക്കാരിനോയുടെ ദൗത്യത്തിന്റെ ഒരു ഭാഗം. 2023ന്റെ തുടക്കത്തില്‍ എന്‍ബിസി യൂണിവേഴ്‌സലില്‍ എക്‌സിക്യൂട്ടീവായിരിക്കവെ മറ്റ് പരസ്യദാതാക്കള്‍ വിസമ്മതിച്ചതിച്ചപ്പോഴും ട്വിറ്ററില്‍ പരസ്യങ്ങള്‍ നല്‍കുന്നത് തുടരുമെന്ന് അവര്‍ പ്രഖ്യാപിച്ചതാണ് അവരെ മസ്‌കുമായി അടുപ്പിച്ചത്. ഇരുവരും പതിവായി ടെക്സ്റ്റ് ചെയ്യാന്‍ തുടങ്ങുകയും ഒടുവില്‍ മസ്‌ക് യാക്കാരിനോടെയ തന്റെ കമ്പനിയിലേക്ക് കൊണ്ടുവരികയുമായിരുന്നു.

എക്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ലിന്‍ഡ യാക്കാരിനോ കമ്പനി വിടുന്നു