യു എസ്- ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാനില്‍ 24 സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു

യു എസ്- ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാനില്‍ 24 സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു


തെഹ്‌റാന്‍: ഇറാനിലെ ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലെ ഹോര്‍മുസ് കടലിന് സമീപത്തെ ഒരു സ്‌കൂളില്‍ ഇസ്രയേലി ആക്രമണങ്ങളില്‍ 24 വിദ്യാര്‍ഷഥികള്‍ കൊല്ലപ്പെട്ടതായി പ്രവിശ്യാതല ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളിലൂടെ റിപ്പോര്‍ട്ട് ചെയ്തു. മിനാബിലെ ഷജറെ തയ്യിബ എലിമെന്ററി സ്‌കൂളിലാണ് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതെന്ന കൗണ്ടി ഗവര്‍ണര്‍ സ്ഥിരീകരിച്ചു. 

ജനങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ലക്ഷ്യംവെക്കുന്നതിനോടൊപ്പം ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കടല്‍ മാര്‍ഗങ്ങളില്‍ ഒന്നായ ഹോര്‍മുസ് കടലിന്റെ സുരക്ഷയെക്കുറിച്ച് അന്താരാഷ്ട്ര ശ്രദ്ധ നേടുകയും ചെയ്യുന്നു.

ഇറാനി മിസൈല്‍ ആക്രമണങ്ങളില്‍ അബൂദാബിയില്‍ ഒരു പൗരന്‍ കൊല്ലപ്പെട്ടതായി യു എ ഇ പ്രതിരോധ മന്ത്രലായം റിപ്പോര്‍ട്ട് ചെയ്തു. ഇറാനിയന്‍ ബാലിസ്റ്റിക് മിസൈലുകളുടെ ഭാഗങ്ങള്‍ ഒരു ഏഷ്യന്‍ പൗരന്റെ താമസപ്രദേശത്ത് വീണുവെന്നും നഷ്ടങ്ങല്‍ സംഭവിച്ചതായും മന്ത്രാലയം അറിയിച്ചു.

മികച്ച കാര്യക്ഷമതയോടെ നിരവധി മിസൈലുകള്‍ വിജയകരമായി വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞതായി യു എ ഇ പ്രതിരോധ മന്ത്രാലയം വിശദീകരിച്ചു. യു എ ഇയിലെ സുരക്ഷാ സ്ഥിതി സ്ഥിരവും നിയന്ത്രണത്തിലുള്ളതുമായി തുടരുന്നതായും എല്ലാ ബന്ധപ്പെട്ട ഏജന്‍സികളും മുഴുവന്‍ സമയവും നിരീക്ഷണത്തിലാണെന്നും അധികൃതര്‍ വ്യക്തമാക്കി.

ദേശീയ സ്വാതന്ത്ര്യവും അന്താരാഷ്ട്ര നിയമവും ലംഘിക്കുന്ന നീക്കമാണിതെന്നും പൗരന്മാരെ ഭീഷണിപ്പെടുത്തുന്ന അപകടകരമായ നീക്കമെന്നും ആക്രമണത്തെ മന്ത്രാലയം വിശേഷിപ്പിച്ചു.