ജറുസലേം: ഇസ്രായേലിനെതിരെ ഇറാന്‍ പ്രത്യാക്രമണത്തിന് തയ്യാറെടുത്തതോടെ ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളില്‍ അപകട സൈറണുകള്‍ മുഴങ്ങിയതായി അല്‍ ജസീറ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇറാനില്‍ നിന്ന് മിസൈലുകള്‍ ഇസ്രായേലിനെ ലക്ഷ്യമിട്ട് തൊടുത്തതായി ഇസ്രായേല്‍ പ്രതിരോധ സേന സ്ഥിരീകരിച്ചു.
ഇസ്രായേലിലെ ജനങ്ങളോട് ബങ്കറുകളിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹോം ഫ്രണ്ട് കമാന്‍ഡിന്റെ നിര്‍ദേശങ്ങള്‍ പൗരന്മാര്‍ പാലിക്കണമെന്ന് ഐ ഡി എഫ് പ്രസ്താവനയില്‍ പറഞ്ഞു.
മിസൈലുകളെ പ്രതിരോധിക്കാനും തകര്‍ക്കാനുമുള്ള അടിയന്തര നീക്കങ്ങള്‍ സൈന്യം നടത്തുന്നുണ്ട്. വടക്കന്‍ ഇസ്രായേലില്‍ വലിയ സ്‌ഫോടനങ്ങള്‍ കേട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇറാന്‍ ആക്രമണത്തെ നേരിടാന്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിക്കുമെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ശക്തമായ സ്‌ഫോടന ശബ്ദങ്ങള്‍ മുഴങ്ങിയത്.
