വാഷിംഗ്ടണ്‍ ഡിസി: വലിയ വിമാനത്തോളം വലുപ്പമുള്ള ഛിന്നഗ്രഹം 23ന് ഞായറാഴ്ച ഭൂമിക്കു സമീപത്തുകൂടെ കടന്നു പോകുമെന്ന് നാസ. ഞായറാഴ്ച രാത്രി 11.39നുള്ളിലാണ് ഛിന്നഗ്രഹം ഭൂമിയ്ക്കരികിലെത്തുകയെന്നാണ് കരുതുന്നത്.
88 അടി വലുപ്പമുള്ള ഛിന്നഗ്രഹം മണിക്കൂറില്‍ 16,500 കിലോമീറ്റര്‍ വേഗതയിലാണ് സഞ്ചരിക്കുന്നത്. 202 കെഎന്‍1 എന്നാണ് ഛിന്നഗ്രഹത്തിന് പേരിട്ടിരിക്കുന്നത്.
സൗരയൂഥത്തിലെ ഛിന്നഗ്രഹങ്ങളെ കുറിച്ചുള്ള പഠനത്തിന് മികച്ച അവസരമാണിതെന്ന് പറയുന്ന നാസ ഭൂമിക്ക് അപകടസാധ്യതകളില്ലെന്നാണ് വിശദമാക്കുന്നത്. ഭൂമിയില്‍ നിന്നും 5.6 മില്യണ്‍ കിലോമീറ്റര്‍ അകലെയാണ് ഛിന്നഗ്രഹത്തിന്റെ സഞ്ചാരപാഥ. ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലത്തേക്കാള്‍ വളരെ കൂടുതലാണ് ഈ ദൂരം.