ആസ്‌ട്രേലിയ നിർമിച്ച റോക്കറ്റ് വിക്ഷേപിച്ച് 14 സെക്കൻഡുകൾക്ക് ശേഷം തകർന്നുവീണു

ആസ്‌ട്രേലിയ നിർമിച്ച റോക്കറ്റ് വിക്ഷേപിച്ച് 14 സെക്കൻഡുകൾക്ക് ശേഷം തകർന്നുവീണു


വെല്ലിങ്ടൺ: ചെറു ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാൻ ആസ്‌ട്രേലിയ നിർമിച്ച റോക്കറ്റ് വിക്ഷേപിച്ച് 14 സെക്കൻഡുകൾക്ക് ശേഷം തകർന്നുവീണു.

ഗിൽമോർ സ്പേസ് ടെക്നോളജീസിന്റെ 'എറിസ്' റോക്കറ്റാണ് പരീക്ഷണ വിക്ഷേപണത്തിന് ശേഷം തകർന്നത്. ആർക്കും പരിക്കില്ല. ബുധനാഴ്ച രാവിലെയായിരുന്നു വിക്ഷേപണം. മേയ് മാസത്തിലും ഈ മാസം തുടക്കത്തിലും റോക്കറ്റിന്റെ വിക്ഷേപണങ്ങൾ ആസൂത്രണം ചെയ്തിരുന്നെങ്കിലും സാങ്കേതിക പ്രശ്നങ്ങളും മോശം കാലാവസ്ഥയും കാരണം മാറ്റിവെക്കുകയായിരുന്നു. റോക്കറ്റ് ഭ്രമണപഥത്തിലെത്തിയില്ലെങ്കിലും വിക്ഷേപണ ഘട്ടങ്ങൾ വിജയകരമായത് നേട്ടമാണെന്ന് അധികൃതർ അറിയിച്ചു.