ധാക്ക: കാവിക്കൊടി ഉയര്‍ത്തിയതിന് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ 19 ഹിന്ദുക്കള്‍ക്കെതിരെ രാജ്യദ്രോഹ നിയമപ്രകാരം കുറ്റം ചുമത്തി. ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായി ഒരു നിയമവും ട്രൈബ്യൂണലും സ്ഥാപിക്കുന്നതിനായി ഹിന്ദുക്കള്‍ നടത്തിയ വലിയ പ്രതിഷേധത്തിനിടയില്‍ കുറഞ്ഞത് രണ്ടുപേരെ ബംഗ്ലാദേശ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇപ്പോള്‍ പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ തകര്‍ച്ചയ്ക്ക് ശേഷം ബംഗ്ലാദേശില്‍ ഹിന്ദുക്കളും മറ്റ് ന്യൂനപക്ഷങ്ങളും കൂടുതല്‍ ആക്രമണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. യുഎസ് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും വ്യാഴാഴ്ച ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ ദുരവസ്ഥയെക്കുറിച്ച് സംസാരിച്ചിരുന്നു.
തന്റെ ഭരണത്തില്‍ അത് ഒരിക്കലും സംഭവിക്കില്ലായിരുന്നുവെന്നും നിലവിലെ യുഎസ് ഭരണാധികാരികളായ ജോ ബൈഡനും കമലയും അമേരിക്കയില്‍ അടക്കം ലോകമെമ്പാടുമുള്ള ഹിന്ദുക്കളെ അവഗണിച്ചുവെന്ന് ട്രംപ് കുറ്റപ്പെടുത്തി. ഇസ്രായേല്‍ മുതല്‍ ഉക്രെയ്ന്‍ വരെ നമ്മുടെ സ്വന്തം തെക്കന്‍ അതിര്‍ത്തി വരെ അമേരിക്ക ദുരന്തം നേരിടുകയാണെന്നും (ഈ തെരഞ്ഞെടുപ്പിലൂടെ) അമേരിക്കയെ വീണ്ടും ശക്തമാക്കുകയും ശക്തിയിലൂടെ സമാധാനം തിരികെ കൊണ്ടുവരികയും ചെയ്യുമെന്ന് ട്രംപ് സാമൂഹികമാധ്യമത്തില്‍ എഴുതി.
ഹിന്ദുക്കളുടെ പ്രതിഷേധം എന്തിനുവേണ്ടി ?
തങ്ങളുടെ എട്ട് പോയിന്റ് അജണ്ട സര്‍ക്കാര്‍ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശിലെ ഹിന്ദു സംഘടനകള്‍ ഒക്ടോബര്‍ 25 ന് ചട്ടോഗ്രാമില്‍ ഒരു വലിയ റാലി നടത്തിയിരുന്നു. ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്നവരെ വിചാരണ ചെയ്യാന്‍ ഒരു ട്രൈബ്യൂണല്‍ സ്ഥാപിക്കുക, ന്യൂനപക്ഷ സംരക്ഷണത്തിനായി ഒരു നിയമം കൊണ്ടുവരിക, ന്യൂനപക്ഷങ്ങള്‍ക്കായി ഒരു മന്ത്രാലയം സ്ഥാപിക്കുക എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങള്‍.
എന്നാല്‍ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് സര്‍ക്കാര്‍ ഒക്ടോബര്‍ 30 ന് ചട്ടോഗ്രാമിലെ കോട്വാലി പോലീസ് സ്റ്റേഷനില്‍ രാജ്യദ്രോഹ കേസ് ഫയല്‍ ചെയ്തു. ബംഗ്ലാദേശ് നിയമപ്രകാരം, രാജ്യദ്രോഹക്കുറ്റം തെളിയിക്കപ്പെട്ടാല്‍ ജീവപര്യന്തം തടവിന് കാരണമാകും.
അതേസമയം കാവിക്കൊടി ഉയര്‍ത്തിയെന്ന സര്‍ക്കാരിന്റെ ആരോപണം ഹൈന്ദവ സംഘടന നിഷേധിച്ചു.
'കാവി പതാകകള്‍ ഉയര്‍ത്തുന്നതുമായി സനാതനി സംഘടനകള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും ലാല്‍ ദിഘി പ്രതിഷേധ സ്ഥലത്ത് നിന്ന് 2 കിലോമീറ്റര്‍ അകലെയാണ് സംഭവം നടന്നതെന്നും രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടവരില്‍ ഒരാളായ ചിന്‍മോയ് കൃഷ്ണ ദാസ് ബ്രഹ്മചാരി ഇന്ത്യാ ടുഡേയോട് പറഞ്ഞു.
ഈ കേസുമായി തനിക്ക് ഒരു തരത്തിലും ബന്ധമുണ്ടായിരുന്നില്ലെന്നും സംഭവ സമയത്ത് ഞാന്‍ പ്രാദേശിക ബി. എന്‍. പി ഓഫീസിലായിരുന്നുവെന്നും ദാസ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചതിനെതുടര്‍ന്ന് അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഇടപെടണമെന്ന് യൂനുസ് സര്‍ക്കാരിനോട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ടിരുന്നു.
ബംഗ്ലാദേശില്‍ കാവിക്കൊടി ഉയര്‍ത്തിയെന്നാരോപിച്ച് 19 ഹിന്ദുക്കള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി