ബീജിങ്: ഗുരുതര സുരക്ഷാ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഫുജിയാന്‍ പ്രവിശ്യയിലെ യോങ്കാന്‍ ജലവൈദ്യുത പദ്ധതിക്കെതിരെ അന്വേഷണം. നിര്‍മാണത്തിന് ഗുണമേന്മയില്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ചെന്നും അശാസ്ത്രീയമായ നിര്‍മാണ രീതിയാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 7.5 ബില്യണ്‍ യുവാന്‍ ആണ് പദ്ധതിക്കായി മാറ്റിവെച്ചിരിക്കുന്നത്.
പ്രാദേശിക വൈദ്യുതി വിതരണം ഉറപ്പാക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. അണക്കെട്ടിന്റെ മുഴുവന്‍ സുരക്ഷയെയും ബാധിക്കുന്ന വിധത്തിലുള്ള പ്രശ്‌നങ്ങളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്ന് പവര്‍ കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ഓഫ് ചൈന വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് പദ്ധതി ആരംഭിച്ചത്.
