അടച്ചിട്ട വ്യോമാതിര്‍ത്തി ഇറാന്‍ തുറന്നു; ട്രംപിന് പുതുമുന്നറിയിപ്പ്

അടച്ചിട്ട വ്യോമാതിര്‍ത്തി ഇറാന്‍ തുറന്നു; ട്രംപിന് പുതുമുന്നറിയിപ്പ്


ടെഹ്‌റാന്‍: അമേരിക്കയുമായി വര്‍ദ്ധിച്ചുവരുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് നടുവില്‍ ഇറാന്‍ അടച്ചിരുന്ന വ്യോമാതിര്‍ത്തി വീണ്ടും തുറന്നു. ഇതിന് പിന്നാലെ 'മുന്‍ പിഴവുകള്‍ വീണ്ടും ചെയ്യരുതെന്ന് ' ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഘ്ചി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് മുന്നറിയിപ്പ് നല്‍കി.

നേരത്തെ ഇറാന്‍ അടച്ചുപൂട്ടിയ വ്യോമാതിര്‍ത്തി പ്രത്യേക അനുമതിയോടെപോകുന്ന വിമാനങ്ങള്‍ക്ക് മാത്രമായി ചുരുക്കിയിരുന്നു. വീണ്ടും മുഴുവന്‍ യാത്രാ വിമാനങ്ങള്‍ക്കും വേണ്ടി തുറന്നു. ഇത് കാരണം രാത്രി ഏതാനും മണിക്കൂറുകള്‍ക്കെങ്കിലും വിമാന സര്‍വീസുകളെ റൂട്ട് മാറ്റാനോ വൈകുന്നതിനോ നിര്‍ബന്ധിതമാക്കിയിരുന്നു. 

'ജൂണില്‍ നിങ്ങള്‍ ചെയ്ത പിഴവ് വീണ്ടും ആവര്‍ത്തിക്കരുത് ' എന്ന് ട്രംപിനോട് ഇറാന്റെ വിദേശകാര്യ മന്ത്രി അരാഘ്ചി വ്യക്തമാക്കിയിട്ടുണ്ട്.  അമേരിക്ക നടത്തിയ മുന്‍ ആക്രമണങ്ങള്‍ ആവര്‍ത്തിക്കരുതെന്നാണ് അദ്ദേഹം ഓര്‍മ്മപ്പെടുത്തിയത്. 
ആഗോള തലത്തില്‍ അമേരിക്കയുടെ ചില നടപടികള്‍ അന്താരാഷ്ട്ര ബന്ധങ്ങളെ തകര്‍ക്കുന്നുവെന്ന്  ഇറാന്‍ പ്രസിഡന്റും മന്ത്രിമാരും ആരോപിച്ചിരുന്നു.