താത്ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ച ദുബൈ വിമാനത്താവളം ഭാഗികമായി സര്‍വീസുകള്‍ ആരംഭിച്ചു

താത്ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ച ദുബൈ വിമാനത്താവളം ഭാഗികമായി സര്‍വീസുകള്‍ ആരംഭിച്ചു


ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളവും അല്‍ മഖ്തൂം അന്താരാഷ്ട്ര വിമാനത്താവളവും പ്രവാര്‍ത്തനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചതിന് ശേഷം പരിമിതമായ രീതിയില്‍ വിമാന സര്‍വീസുകള്‍ ആരംഭിച്ചു. 

വിമാന ഷെഡ്യൂളുകള്‍ ഏത് സമയത്തും മാറാനിടയുള്ളതിനാല്‍ ബുക്കിംഗ് സ്ഥിരീകരിച്ചിട്ടില്ലെങ്കില്‍ യാത്രക്കാര്‍ വിമാനത്താവളങ്ങളിലേക്ക് പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. വിമാനക്കമ്പനികള്‍ ഔദ്യോഗിക ചാനലുകള്‍ വഴി തുടര്‍ച്ചയായി പുതുക്കിയ വിവരങ്ങള്‍ നല്‍കുന്നുണ്ട്.

എമിറേറ്റ്‌സ് ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ന് ബുക്കിംഗ് സ്ഥിരീകരിച്ചിരിക്കുന്ന യാത്രക്കാര്‍ക്ക് ദുബായിലൂടെ ട്രാന്‍സിറ്റ് ചെയ്യുന്നവരെയും ഉള്‍പ്പെടെ അവരുടെ കണക്ടിംഗ് വിമാനം പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ വിമാനത്താവളത്തിലേക്ക് പോകാം.

2026 ഏപ്രില്‍ 30നകം യാത്ര നടത്താവുന്ന വിധത്തില്‍ വീണ്ടും ബുക്ക് ചെയ്യാം. ട്രാവല്‍ ഏജന്റിലൂടെ ബുക്ക് ചെയ്തവര്‍ അവരുടെ ഏജന്റിനെ ബന്ധപ്പെടണം. നേരിട്ട് ബുക്ക് ചെയ്തവര്‍ emirat.es/support വഴി മാനേജ് ചെയ്യാം.

നേരിട്ട് ബുക്ക് ചെയ്തവര്‍ emirat.es/refund വഴി റീഫണ്ട് ആവശ്യപ്പെടാം. ട്രാവല്‍ ഏജന്റിലൂടെ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്കായി ഏജന്റിനെ തന്നെ സമീപിക്കണം.

യാത്രക്കാര്‍ അവരുടെ കോണ്‍ടാക്റ്റ് വിവരങ്ങള്‍ emirat.es/managebooking വഴി ശരിയാണെന്ന് ഉറപ്പാക്കുകയും ഔദ്യോഗിക ചാനലുകള്‍ പിന്തുടരുകയും ചെയ്യണമെന്ന് നിര്‍ദേശിച്ചു.