ഡേര ഇസ്മായില്‍ ഖാന്‍: വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ഡേര ഇസ്മായില്‍ ഖാനിലുണ്ടായ സ്‌ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെടുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അടിയന്തര സേവന വിഭാഗമായ റെസ്‌ക്യൂ 1122 ആണ് ഇക്കാര്യം അറിയിച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ശനിയാഴ്ചയാണ് ഡേര ഇസ്മായില്‍ ഖാനില്‍ സ്‌ഫോടനം ഉണ്ടായത്. വിവരമറിഞ്ഞയുടന്‍ അടിയന്തര രക്ഷാപ്രവര്‍ത്തക സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
സ്‌ഫോടനത്തിന്റെ കാരണം സംബന്ധിച്ച് അധികൃതര്‍ ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല. സംഭവത്തിന് പിന്നില്‍ ആരാണെന്നും വ്യക്തമാക്കിയിട്ടില്ല. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
