മാലി: തോക്കുധാരികള്‍ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടു പോയി. കോബ്രിയില്‍ നിന്നാണ് സ്വകാര്യ കമ്പനിയില്‍ വയറിംഗ് ജോലിക്കാരായ അഞ്ചുപേരേയും തട്ടിക്കൊണ്ടുപോയത്. കമ്പനി അധികൃതരും സുരക്ഷാ ജീവനക്കാരും തട്ടിക്കൊണ്ടുപോയ വിവരം സ്ഥിരീകരിച്ചു.
തട്ടിക്കൊണ്ടു പോകലിന് പിന്നില്‍ സായുധ സംഘമാണെന്നാണ് സൂചന. സംഭവത്തിന് പിന്നാലെ സ്ഥാപനത്തിലെ മറ്റ് ഇന്ത്യക്കാരായ ജീവനക്കാരെ ബാംകോയിലേക്ക് മാറ്റി.
തട്ടിക്കൊണ്ടു പോയതിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. നിലവില്‍ സൈന്യമാണ് മാലിയില്‍ ഭരണം നിയന്ത്രിക്കുന്നത്. ക്രിമിനല്‍ സംഘങ്ങളും അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള വിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടല്‍ ഇവിടെ പതിവാണ്. സെപ്തംബറില്‍ സംഘം രണ്ട് എമിറാത്തികളേയും സ്വദേശികളെയും ഒരു ഇറാന്‍ പൗരനേയും തട്ടിക്കൊണ്ടുപോയിരുന്നു. മോചനദ്രവ്യം നല്‍കിയാണ് ഇവരെ മോചിപ്പിച്ചത്. സാമ്പത്തിക പ്രതിസന്ധി മാലിയിലെ സുരക്ഷാ സാഹചര്യം കൂടുതല്‍ വഷളാക്കിയിട്ടുണട്്.
