ഫ്രാന്‍സിലെ ഹിജാബ് വിവാദം: വധഭീഷണിയെത്തുടര്‍ന്ന് സ്‌കൂള്‍ മേധാവി രാജിവച്ചു, വ്യാജ ആരോപണമുന്നയിച്ച കൗമാരക്കാരിയെ പ്രോസിക്യൂട്ട് ചെയ്യുമെന്ന് സര്‍ക്കാര്‍

ഫ്രാന്‍സിലെ ഹിജാബ് വിവാദം: വധഭീഷണിയെത്തുടര്‍ന്ന് സ്‌കൂള്‍ മേധാവി രാജിവച്ചു, വ്യാജ ആരോപണമുന്നയിച്ച കൗമാരക്കാരിയെ പ്രോസിക്യൂട്ട് ചെയ്യുമെന്ന് സര്‍ക്കാര്‍


പാരിസ്: ഇസ്ലാമിക ശിരോവസ്ത്രം ധരിക്കുന്നതിനെച്ചൊല്ലിയുള്ള ചൂടേറിയ തര്‍ക്കത്തിനിടെ തന്റെ പ്രഥമാധ്യാപകന്‍ അക്രമം നടത്തിയെന്ന് തെറ്റായി ആരോപിച്ച കൗമാരക്കാരിയായ പെണ്‍കുട്ടിയ്ക്കെതിരെ കേസെടുക്കുമെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി ഗബ്രിയേല്‍ അത്തല്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയുള്ള വധഭീഷണിയെ തുടര്‍ന്നാണ് അധ്യാപിക ജോലി ഉപേക്ഷിച്ചത്.

ഫ്രഞ്ച് നിയമപ്രകാരം സ്‌കൂള്‍ വളപ്പിനുള്ളിലെ ശിരോവസ്ത്രം നീക്കം ചെയ്യാന്‍ പ്രധാനാധ്യാപിക പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ രണ്ട് അധ്യാപകര്‍ കൊല്ലപ്പെട്ടതിന് ശേഷം, ഫ്രഞ്ച് സ്‌കൂളുകളെ ലക്ഷ്യംവെച്ചുള്ള ഏതെങ്കിലും തരത്തിലുള്ള ഇസ്ലാമിക ഭീഷണികളെ രാജ്യം അത്യന്തം ഗുരുതരമായാണ് കണക്കാക്കുന്നത്.

2020-ല്‍, അധ്യാപനായ സാമുവല്‍ പാറ്റിയെ പാരീസില്‍ വച്ച് ശിരഛേദം ചെയ്തുകൊലപ്പെടുത്തിയിരുന്നു. അഞ്ച് മാസം മുമ്പ്, ഡൊമിനിക് ബെര്‍ണാഡ് എന്ന ്ധ്യാപനും സ്‌കൂളിനുള്ളില്‍ വെച്ച് കൊല്ലപ്പെട്ടിരുന്നു.

പൊതുജനങ്ങള്‍ക്ക് മുന്നില്‍ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലാത്ത പ്രധാനാധ്യാപകന്‍ വെള്ളിയാഴ്ചയാണ് (മാര്‍ച്ച് 22) പാരീസിലെ മൗറിസ് റാവല്‍ ലൈസിയിലെ തന്റെ സഹപ്രവര്‍ത്തകര്‍ക്ക് രാജിക്കത്ത് ഇമെയില്‍ അയച്ചത്.

സ്വന്തം സുരക്ഷയും സ്ഥാപനത്തിന്റെ സുരക്ഷയും കണക്കിലെടുത്ത് ഒടുവില്‍ ജോലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായി ഇ മെയിലില്‍ അധ്യാപകന്‍ പറഞ്ഞു.

'45 വര്‍ഷത്തെ പൊതു വിദ്യാഭ്യാസത്തിന് ശേഷവും നിങ്ങളുടെ അടുത്ത് ചെലവിട്ട ഏഴ് വര്‍ഷത്തിന് ശേഷവും ഞാന്‍ പോവുകയാണ്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


സ്‌കൂളില്‍ ഹിജാബിനെ ചൊല്ലിയുള്ള തര്‍ക്കത്തിന്റെ തുടക്കം

ഫെബ്രുവരി 28 ന് ഫ്രഞ്ച് നിയമം പാലിക്കാനും സ്‌കൂള്‍ പരിസരത്ത് ശിരോവസ്ത്രം നീക്കം ചെയ്യാനും അധ്യാപകന്‍ മൂന്ന് വിദ്യാര്‍ത്ഥിനികളോട് ആവശ്യപ്പെട്ടതാണ് സംഭവത്തിന്റെ തുടക്കം.

രണ്ട് വിദ്യാര്‍ത്ഥികള്‍ നിയമം പാലിച്ചെങ്കിലും മൂന്നാമത്തെയാള്‍ അനുസരിക്കാത്തത് വാക്കേറ്റത്തിന് കാരണമായി. അധ്യാപകന്‍ തന്നെ മര്‍ദ്ദിച്ചതായി പെണ്‍കുട്ടി പരാതിപ്പെട്ടു.

തുടര്‍ന്നുള്ള ദിവസങ്ങളില്‍, പ്രധാന അധ്യാപകന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വധഭീഷണി ലഭിച്ചു. ഭീഷണികള്‍ സ്‌കൂള്‍ ആഭ്യന്തര മന്ത്രാലയ ഹോട്ട്ലൈനിലേക്ക് അയച്ചു.

വധഭീഷണിയെ തുടര്‍ന്ന് രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായി പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു.

കസ്റ്റഡിയിലെടുത്തവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അവര്‍ക്ക് സ്‌കൂളുമായി ബന്ധമില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

പോലീസ് ഉദ്യോഗസ്ഥരും സ്‌കൂള്‍ പരിസരത്ത് പട്രോളിംഗ് നടത്തി, വിദ്യാഭ്യാസ മന്ത്രി നിക്കോള്‍ ബെല്ലൂബെറ്റും സന്ദര്‍ശിച്ചു.

പെണ്‍കുട്ടിയെ പ്രധാനാധ്യാപകന്‍ മര്‍ദിച്ചതായി തെളിയിക്കുന്ന തെളിവുകളൊന്നും ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താനായില്ല. പ്രധാനമന്ത്രി ഗബ്രിയേല്‍ അട്ടലും പ്രശ്‌നത്തില്‍ ഇടപെടുകയും തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് കൗമാരക്കാരിക്കെതിരെ കേസെടുക്കുമെന്ന് പറയുകയും ചെയ്തു.

അതിനിടെ, അധ്യാപകനെതിരെ ഇന്റര്‍നെറ്റില്‍ വിദ്വേഷ പ്രചാരണം നടക്കുന്നതില്‍ രാഷ്ട്രീയക്കാരും രോഷം പ്രകടിപ്പിച്ചു.
സംഭവം ഫ്രഞ്ചുരാഷ്ട്രീയത്തിലും വിവാദം സൃഷ്ടിച്ചു. പ്രതിപക്ഷം സര്‍ക്കാരിനെതിരെ റാലികളും രൂക്ഷമായ പ്രതികരണങ്ങളും നടത്തി.