ധാക്ക: കുടിശ്ശിക അടയ്ക്കാന്‍ കാലതാമസം വന്നതിനെതുടര്‍ന്ന് ബംഗ്ലാദേശിനുള്ള വൈദ്യുതി വിതരണം ഭാഗികമായി വിച്ഛേദിച്ച് അദാനി ഗ്രൂപ്പ്. 84.6 കോടി ഡോളറാണ് കുടിശ്ശികയിനത്തില്‍ ബം?ഗ്ലാദേശ് നല്‍കാനുള്ളത്. ഇതോടെയാണ് ബംഗ്ലാദേശിലേക്കുള്ള വൈദ്യുതി വിതരണം അദാനി പവര്‍ ജാര്‍ഖണ്ഡ് ലിമിറ്റഡ് കമ്പനി ഭാഗികമായി നിര്‍ത്തിവച്ചത്. ഒക്ടോബര്‍ 31 മുതലാണ് വൈദ്യുതി വിതരണം വിച്ഛേദിച്ചത്.
1,496 മെഗാവാട്ട് ശേഷിയുള്ള പ്ലാന്റ് ഇപ്പോള്‍ ഒരു യൂണിറ്റില്‍ നിന്ന് ഏകദേശം 700 മെഗാവാട്ട് വൈദ്യുതിയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. കഴിഞ്ഞദിവസം രാത്രി ബംഗ്ലാദേശില്‍ 1,600 മെഗാവാട്ടിന്റെ കുറവ് റിപ്പോര്‍ട്ട് ചെയ്തതായാണ് വിവരം. ഒക്ടോബര്‍ 30നകം ബില്ലുകള്‍ അടയ്ക്കണമെന്ന് ബംഗ്ലാദേശ് പവര്‍ ഡെവലപ്മെന്റ് ബോര്‍ഡിനോട് (പിഡിബി) ആവശ്യപ്പെട്ട് അദാനി നേരത്തെ വൈദ്യുതി സെക്രട്ടറിക്ക് കത്തയച്ചു. 170 മില്യണ്‍ ഡോളറിന്റെ ലൈന്‍അപ്പ് ക്രെഡിറ്റ് ബംഗ്ലാദേശ് ആവശ്യപ്പെട്ടെങ്കിലും അത് ലഭിച്ചിരുന്നില്ല.
ബില്ലുകള്‍ അടച്ചില്ലെങ്കില്‍ ഒക്ടോബര്‍ 31 ന് വൈദ്യുതി വിതരണം താല്‍ക്കാലികമായി നിര്‍ത്തിവച്ച് വൈദ്യുതി വാങ്ങല്‍ കരാര്‍ (പിപിഎ) പ്രകാരം പരിഹാര നടപടികള്‍ സ്വീകരിക്കാന്‍ കമ്പനി നിര്‍ബന്ധിതരാകുമെന്ന് ഒക്ടോബര്‍ 27 ലെ കത്തില്‍ പറയുന്നു.
പി. ഡി. ബി ആഴ്ചയില്‍ ഏകദേശം 18 ദശലക്ഷം ഡോളര്‍ നല്‍കുന്നുണ്ടെന്നും അതേസമയം ചാര്‍ജ് 22 ദശലക്ഷം ഡോളറിലധികമാണെന്നും അദാനി പറഞ്ഞു.
'അതുകൊണ്ടാണ് അടയ്‌ക്കേണ്ട പേയ്‌മെന്റുകള്‍ വീണ്ടും വര്‍ദ്ധിച്ചത്', അവര്‍ കഴിഞ്ഞ ആഴ്ച കൃഷി ബാങ്കിനും പേയ്‌മെന്റ് സമര്‍പ്പിച്ചിരുന്നുവെന്നും എന്നാല്‍ ഡോളര്‍ ക്ഷാമം കാരണം നടപടി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
കുടിശ്ശിക കൂടി;ബംഗ്ലാദേശിനുള്ള വൈദ്യുതി വിതരണം ഭാഗികമായി വിച്ഛേദിച്ച് അദാനി ഗ്രൂപ്പ്