ഹസന്‍ നസ്രല്ലയുടെ പിന്‍ഗാമി ഹാഷിം സഫൈദ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ഹസന്‍ നസ്രല്ലയുടെ പിന്‍ഗാമി ഹാഷിം സഫൈദ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്


ബെയ്‌റൂത്ത്: കൊല്ലപ്പെട്ട ഹിസ്ബുല്ല തലവന്‍ ഹസന്‍ നസ്രല്ലയുടെ പിന്‍ഗാമി ഹാഷിം സഫൈദിനെ ഇസ്രയേല്‍ വധിച്ചതായി റിപ്പോര്‍ട്ടുകള്‍. ബയ്റൂത്തില്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 250 ഹിസ്ബുല്ല പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. അതില്‍ സഫീദ്ദീനും ഉള്‍പ്പെട്ടതായി വാര്‍ത്താ ഏജന്‍സി അല്‍ ഹദാത്ത് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇസ്രയേല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

നസ്രല്ലയുടെ ബന്ധുവാണ് 60കാരനായ സഫീദ്ദീന്‍. തെക്കന്‍ ലെബനനിലെ ദേര്‍ ഖനുന്‍ അല്‍- നഹറിലാണ് സഫീദ്ദീന്‍ ജനിച്ചത്. ഇറാനിലും ഇറാഖിലുമടക്കം മതപഠനം നടത്തിയിട്ടുണ്ട്. 1994 മുതല്‍ ഹിസ്ബുല്ലയില്‍ സജീവമായി. അന്ന് മുതല്‍ നസ്രല്ലയുടെ പിന്‍ഗാമിയായിയായാണ് അറിയപ്പെട്ടിരുന്നത്.