ഇറാന്‍ ഇസ്രായേലില്‍ മിസൈലുകള്‍ വിക്ഷേപിച്ചതായി ഐ ഡി എഫ്

ഇറാന്‍ ഇസ്രായേലില്‍ മിസൈലുകള്‍ വിക്ഷേപിച്ചതായി ഐ ഡി എഫ്


ജറുസലേം: ഇറാന്‍ ഇസ്രായേലിലേക്ക് ബാലിസ്റ്റിക്ക് മിസൈലുകള്‍ വിക്ഷേപിച്ചതായി ഐ ഡി എഫ്. മധ്യ, തെക്കന്‍ ഇസ്രായേലിലുടനീളം ബോംബ് മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങി.

ഇറാനില്‍ നിന്നുള്ള മിസൈല്‍ ആക്രമണം ആസന്നമായേക്കുമെന്ന് യു എസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ ഇറാന്‍ ഇസ്രായേലിന് നേരെ മിസൈല്‍ വിക്ഷേപിച്ചതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു.

സൈറണുകള്‍ കേട്ടാല്‍ 'സംരക്ഷിത ഇടങ്ങളിലേക്ക്' പോകണമെന്ന് ഐ ഡി എഫ് ഇസ്രായേലികളോട് അഭ്യര്‍ഥിച്ചു. 

ജാഗ്രത പാലിക്കാനും ഹോം ഫ്രണ്ട് കമാന്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാനും ഇസ്രായേലികളോട് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് അഭ്യര്‍ഥിച്ചു. 

സൈറണ്‍ കേള്‍ക്കുമ്പോള്‍ സംരക്ഷിത സ്ഥലത്ത് പ്രവേശിച്ച് കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ അവിടെ തുടരണമെന്നും മുന്നറിയിപ്പില്‍ കൂട്ടിച്ചേര്‍ക്കുന്നു.