പ്രതികരിച്ചാല്‍ തിരിച്ചടിക്കും; ഇസ്രായേലിനും അമേരിക്കയ്ക്കും മുന്നറിയിപ്പുമായി ഇറാന്‍

പ്രതികരിച്ചാല്‍ തിരിച്ചടിക്കും; ഇസ്രായേലിനും അമേരിക്കയ്ക്കും മുന്നറിയിപ്പുമായി ഇറാന്‍


ടെഹ്‌റാന്‍ : ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ അടക്കം നൂറുകണക്കിന് ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രായേലിനും അമേരിക്കക്കും മുന്നറിയിപ്പുമായി ഇറാന്‍.

'ഇസ്രായേല്‍ ഭരണകൂടം ആക്രമണം അവസാനിപ്പിച്ചാല്‍ ഞങ്ങളുടെ നടപടിയും അവസാനിക്കും. തിരിച്ചടിക്കുന്ന സാഹചര്യമാണെങ്കില്‍, പ്രതികരണം കൂടുതല്‍ ശക്തവും ശക്തവുമായിരിക്കുമെന്ന് ഇറാനിയന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാച്ചി ബുധനാഴ്ച രാവിലെ എക്സ് പോസ്റ്റില്‍ മുന്നറിയിപ്പ് നല്‍കി.

ഇസ്രയേലിനെതിരായ ഇറാനിയന്‍ ആക്രമണങ്ങളോട് പ്രതികരിക്കുകയോ ഇസ്രായേല്‍ ടെഹ്‌റാനെതിരെ ഇറാഖി വ്യോമാതിര്‍ത്തി ഉപയോഗിക്കുകയോ ചെയ്താല്‍ ഇറാഖിലെയും പ്രദേശത്തെയും യുഎസ് താവളങ്ങള്‍ ലക്ഷ്യമാക്കുമെന്ന് ഇറാന്റെ പിന്തുണയുള്ള ഇറാഖി സായുധ ഗ്രൂപ്പുകള്‍ ചൊവ്വാഴ്ച പറഞ്ഞിരുന്നു.

സയണിസ്റ്റ് ഭരണകൂടത്തിന്റെ ഭീകരപ്രവര്‍ത്തനങ്ങളോടുള്ള ഇറാന്റെ നിയമപരവും നിയമാനുസൃതവുമായ പ്രതികരണമാണിതെന്നും സയണിസ്റ്റ് ഭരണകൂടം പ്രതികരിക്കാനോ കൂടുതല്‍ ദ്രോഹപ്രവര്‍ത്തനങ്ങള്‍ നടത്താനോ ധൈര്യപ്പെടുകയാണെങ്കില്‍, തുടര്‍ന്നും പ്രതികരണം ഉണ്ടാകുമെന്നും ഇറാന്‍ വ്യക്തമാക്കി.