ടെല്‍ അവിവ്: വടക്കന്‍ ഗാസയിലെ ബൈത് ലാഹിയയിലെ അഭയാര്‍ത്ഥി ക്യാമ്പിനുസമീപം ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 75 പലസ്തീനികള്‍ കൊല്ലപ്പെട്ടു. രക്ഷാപ്രവര്‍ത്തകരെ പോലും പ്രദേശത്ത് അനുവദിക്കാത്തതിനാല്‍ മൃതദേഹങ്ങള്‍ തെരുവില്‍ ചിതറിക്കിടക്കുകയാണ്.
നുസൈറാത്ത് അഭയാര്‍ഥി ക്യാമ്പിലുള്ളവരാണ് ഇസ്രായേല്‍ കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ടവരില്‍ അധികം പേരും. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങള്‍ തെരുവില്‍ ചിതറിക്കിടക്കുന്നു. അന്താരാഷ്ട്ര സന്നദ്ധ സംഘങ്ങളെ പോലും ഇവിടെ ഇസ്രായേല്‍ തടയുകയാണ്. ബെയ്ത് ലഹിയയിലെ കമാല്‍ അദ്വാന് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗം മേധാവി അഹമ്മദ് അല്‍ കഹ്ലൂതും ആശുപത്രി പരിസരത്ത് നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായിആശുപത്രി അധികൃതര്‍ അറിയിച്ചു.
മരുന്നിന്റെയും ഭക്ഷണത്തിന്റെയും ക്ഷാമത്തെ തുടര്‍ന്നു ആശുപത്രിയുടെ പ്രവര്‍ത്തനവും പ്രതിസന്ധിയിലാണ്. ജനങ്ങളെ പൂര്‍ണമായി ഈ മേഖലകളില്‍നിന്നു ഒഴിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരെയുള്ള ആക്രമണം.
അതേ സമയം വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ ലബനാന് സൈന്യവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഹിസ്ബുല്ല മേധാവി നഈം ഖാസിം പറഞ്ഞു. വെടിനിര്‍ത്തല്‍ 2006-നെക്കാള്‍ വലിയ വിജയത്തിന്റെ സൂചനയായാണ് ഹിസ്ബുല്ല കരുതുന്നത്. എന്നാല്‍ ഇസ്രായേല്‍ ഇനിയും ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്നും നഈം ഖാസിം വ്യക്തമാക്കി.