വത്തിക്കാന്‍: മെയ്ന്‍സ് രൂപതയുടെ പുതിയ സഹായ മെത്രാനായി മലയാളിയായ ഫാ. ജോഷി ജോര്‍ജ് പൊട്ടാക്കലിനെ മാര്‍പാപ്പ നിയമിച്ചതായി വത്തിക്കാനും മെയ്ന്‍സിലും പ്രഖ്യാപിച്ചു.
മെയ്ന്‍സിലെ എര്‍ബാക്കര്‍ ഹോഫില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മെത്രാന്‍ പീറ്റര്‍ കോള്‍ഗ്രാഫ് അദ്ദേഹത്തെ പരിചയപ്പെടുത്തി. മാര്‍ച്ച് 15ന് മെയ്ന്‍സ് കത്തീഡ്രലില്‍ മെത്രാനുഗ്രഹം നടത്തപ്പെടും.
സഹായ മെത്രാനെന്ന നിലയില്‍ ഫാ. ജോഷി രൂപതാ വികാരിയായി സേവനം അനുഷ്ഠിക്കുമെന്നും പുതിയ പേഴ്‌സണല്‍ വിഭാഗം മേധാവിയെ നിയമിക്കുന്നതുവരെ തന്റെ നിലവിലെ ഭരണചുമതലകള്‍ തുടരുമെന്നും അറിയിച്ചിട്ടുണ്ട്. അദ്ദേഹം പുരാതന റോമന്‍ പ്രവിശ്യയായ ഉത്തരാഫ്രിക്കയിലെ ന്യൂമീഡിയയിലെ മുന്‍ രൂപതയായ സെറാമുസ്സയുടെ ടൈറ്റുലര്‍ ബിഷപ്പായും പരിഗണിക്കപ്പെടും.
