പാലക്കാട്: ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് അതിജീവിത മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി സമര്‍പ്പിച്ചതോടെ പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തലിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം. പരാതിയില്‍ കേസെടുത്ത ക്രൈംബ്രാഞ്ച് രാഹുലിനെ കസ്റ്റഡിയിലെടുക്കാനാണ് നീക്കം നടത്തുന്നത്.
എന്നാല്‍ ഇതിനു പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എ്ല്‍ എ ഓഫിസ് അടച്ചുപൂട്ടി ഒളിവില്‍ പോയതായാണ് വിവരം. എം എല്‍ എ എവിടെയുണ്ടെന്ന് അറിയില്ല. മുന്‍കൂര്‍ ജാമ്യത്തിനായുള്ള നീക്കം ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.
രാഹുലിനെതിരായ ചാറ്റുകളും സ്‌ക്രീന്‍ഷോട്ടുകളും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചയോടെയാണ് യുവതി മുഖ്യമന്ത്രിയെ സെക്രട്ടേറിയറ്റിലെത്തി കണ്ട് നേരിട്ട പരാതി സമര്‍പ്പിച്ചത്.
