കാലിഫോര്‍ണിയ: സാന്‍ ജോസിന് തെക്കുകിഴക്ക് ഗില്‍റോയിയില്‍ തുടര്‍ ഭൂചലനം അനുഭവപ്പെട്ടു. യു എസ് ജിയോളജിക്കല്‍ സര്‍വേ നല്‍കിയ വിവരങ്ങള്‍ പ്രകാരം ആദ്യ പ്രധാന പ്രകമ്പനം പ്രാദേശിക സമയം രാവിലെ 6:15ഓടെ ഗില്‍റോയിയുടെ കിഴക്കുഭാഗത്ത് 4 തീവ്രതയാണ് രേഖപ്പെടുത്തിയത്. ആദ്യം 4.3 തീവ്രതയെന്ന് രേഖപ്പെടുത്തിയ ഭൂകമ്പം പിന്നീട് യു എസ് ജിയോളജിക്കല്‍ സര്‍വേ 4 ആയി താഴ്ത്തുകയായിരുന്നു.
രണ്ട് മിനിറ്റ് കഴിഞ്ഞ് 2.7 തീവ്രതയിലും തുടര്‍ന്ന് രാവിലെ 6:20ന് 3.9 തീവ്രതയിലുമായി മൂന്നാമത്തെ പ്രകമ്പനവും അനുഭവപ്പെട്ടു. ഈ കുലുക്കങ്ങള്‍ സാന്‍ ഫ്രാന്‍സിസ്‌കോ വരെ അനുഭവപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
