എമിറേറ്റ്‌സില്‍ പേജറുകളും വാക്കിടോക്കികള്‍ക്കും വിലക്ക്

എമിറേറ്റ്‌സില്‍ പേജറുകളും വാക്കിടോക്കികള്‍ക്കും വിലക്ക്


ദുബൈ: ദുബായിലേയ്ക്കോ പുറത്തേക്കോ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് പേജറുകളും വാക്കി ടോക്കികളും കൊണ്ടുപോകുന്നതിന് എമിറേറ്റ്‌സ് വിലക്കേര്‍പ്പെടുത്തി. 

ഹാന്‍ഡ് ലഗേജുകളിലോ ചെക്ക്-ഇന്‍ ബാഗേജുകളിലോ ഇത്തരം വസ്തുക്കള്‍ കണ്ടെത്തിയാല്‍ ദുബായ് പൊലീസ് കണ്ടുകെട്ടുമെന്ന് എയര്‍ലൈന്‍ ഊന്നിപ്പറഞ്ഞു.

ഹിസ്ബുല്ല ഉപയോഗിച്ചിരുന്ന ആയിരക്കണക്കിന് പേജറുകളും വാക്കി-ടോക്കികളും ലെബനനിലുടനീളം പൊട്ടിത്തെറിക്കുകയും കുറഞ്ഞത് 39 പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് ആഴ്ചകള്‍ക്ക് ശേഷമാണ് എമിറേറ്റ്‌സിന്റെ പ്രഖ്യാപനം വന്നത്. 

മേഖലയിലെ നിലവിലെ സാഹചര്യം അവലോകനം ചെയ്തതിന് ശേഷം മിഡില്‍ ഈസ്റ്റിലെ നിരവധി ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ഫ്‌ളൈറ്റ് പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അപ്ഡേറ്റും എമിറേറ്റ്‌സ് പുറത്തിറക്കി. ഒക്ടോബര്‍ 15 വരെ ബെയ്റൂത്തിലേക്കും തിരിച്ചുമുള്ള തങ്ങളുടെ വിമാനങ്ങള്‍ റദ്ദാക്കിയതായി എമിറേറ്റ്സ് അറിയിച്ചു.

സമയബന്ധിതമായ അപ്ഡേറ്റുകള്‍ ലഭിക്കുന്നതിന് എമിറേറ്റ്സ് വെബ്സൈറ്റ് സന്ദര്‍ശിക്കണമെന്ന് അറിയിച്ചു.