ഇസ്ലാമാബാദ്: ക്രിപ്‌റ്റോ കറൻസി മേഖലയുമായി ബന്ധപ്പെട്ട ബാങ്കിംഗ് സേവനങ്ങൾക്ക് ഏഴ് വർഷമായി നിലനിന്നിരുന്ന വിലക്ക് പാകിസ്താൻ പിൻവലിച്ചു. രാജ്യത്തിന്റെ സമീപകാല സാമ്പത്തിക നയങ്ങളിൽ നിന്നുള്ള വലിയ മാറ്റമായായാണ് ഈ തീരുമാനം വിലയിരുത്തപ്പെടുന്നത്.
2018ൽ ബാങ്കുകൾ ക്രിപ്‌റ്റോ സ്ഥാപനങ്ങളുമായി ഇടപാടുകൾ നിർത്തിവെയ്ക്കാൻ നിർദ്ദേശിച്ചിരുന്നെങ്കിലും, പുതിയ ചട്ടപ്രകാരം രജിസ്റ്റർ ചെയ്ത വിർച്വൽ അസറ്റ് സർവീസ് പ്രൊവൈഡർമാർക്കും (Asset Service Providers (VASPs)അവരുടെ ഉപഭോക്താക്കൾക്കും ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ ഇനി അനുമതിയുണ്ട്. ഇതോടെ ക്രിപ്‌റ്റോ സ്ഥാപനങ്ങൾ ആദ്യമായി ഔദ്യോഗിക ബാങ്കിംഗ് സംവിധാനത്തിലേക്ക് കടക്കുകയാണ്. എന്നാൽ പൂർണമായ നിയമാനുസൃത അംഗീകാരം നൽകിയിട്ടില്ല. ബാങ്കുകൾക്ക് ക്രിപ്‌റ്റോ വാങ്ങാനും വിൽക്കാനും നിക്ഷേപിക്കാനും ഇപ്പോഴും വിലക്കുണ്ട്. നിയന്ത്രണങ്ങളോടെയുള്ള പ്രവേശനമാണ് പുതിയ നയത്തിന്റെ പ്രത്യേകത.
ഈ മാറ്റത്തിന് പിന്നിൽ Virtual Assets Actbpw Pakistan Virtual Asset Regulatory Authortiy (PVARA) രൂപീകരണവുമുണ്ട്. അതേസമയം ഉീിമഹറ ഠൃൗാു അമേരിക്കൻ പ്രസിഡന്റായി അധികാരത്തിലെത്തിയ ശേഷമുള്ള ക്രിേ്രപ്രാ അനുകൂല നയങ്ങളും പാകിസ്താന്റെ നിലപാട് മാറ്റത്തിൽ സ്വാധീനിച്ചുവെന്ന വിലയിരുത്തലുണ്ട്. ട്രംപ് ബന്ധമുള്ള World Libetry Financial പോലുള്ള സ്ഥാപനങ്ങളുമായി പാകിസ്താൻ നടത്തിയ ചർച്ചകളും ഈ പശ്ചാത്തലത്തിൽ ശ്രദ്ധേയമാണ്.
നിയന്ത്രണ അനിശ്ചിതത്വങ്ങൾ നിലനിന്നിട്ടും രാജ്യത്ത് ക്രിപ്‌റ്റോ ഉപയോഗം വേഗത്തിൽ വർധിച്ചു. ഏകദേശം 1.5 കോടി മുതൽ 4 കോടി വരെ ആളുകൾ ഇതിനകം ക്രിപ്‌റ്റോ ഉപയോഗിക്കുന്നതായി കണക്കാക്കുന്നു. വിദേശത്തുനിന്നുള്ള പണമിടപാടുകൾ (remittance) കൂടുതലായതും യുവജനങ്ങളുടെ ഉയർന്ന പങ്കാളിത്തവുമാണ് ഈ വളർച്ചയ്ക്ക് കാരണം.
ഡോളറുമായി ബന്ധിപ്പിച്ച സ്റ്റേബിൾകോയിനുകൾ അതിർത്തി കവിയുന്ന പണമിടപാടുകൾക്ക് വേഗവും കുറഞ്ഞ ചെലവും നൽകുന്ന പുതിയ മാർഗമായി പരിഗണിക്കപ്പെടുന്നു. വർഷംതോറും ഏകദേശം 36 ബില്യൺ ഡോളർ വരുന്ന റിമിറ്റൻസുകൾ കൈകാര്യം ചെയ്യുന്ന പാകിസ്താനിൽ ഇത് കൂടുതൽ പ്രാധാന്യമാർജിക്കുന്നു.
എന്നാൽ 'ട്രംപ് ഇഫക്ട്' മാത്രം ഈ മാറ്റത്തിന് പിന്നിലെ കാരണം അല്ലെന്നതാണ് വിലയിരുത്തൽ. വിദേശനാണയ ക്ഷാമം, സാമ്പത്തിക സമ്മർദ്ദം, റിമിറ്റൻസുകളിൽ ആശ്രിതത്വം എന്നിവ പാകിസ്താനെ പുതിയ സാമ്പത്തിക വഴികൾ തേടാൻ നിർബന്ധിതമാക്കി. സൗദി അറേബ്യയും ഖത്തറും നൽകിയ സാമ്പത്തിക സഹായത്തിനിടയിലും നിലനിൽക്കുന്ന പ്രതിസന്ധി ഈ നീക്കത്തിന് പശ്ചാത്തലമായി.
സാരമായി പറഞ്ഞാൽ, ട്രംപ് സ്വാധീനത്തിന്റെ ഒരു ഘടകമുണ്ടെങ്കിലും, പാകിസ്താന്റെ ക്രിപ്‌റ്റോ നയമാറ്റം കൂടുതൽ ആഭ്യന്തര സാമ്പത്തിക ആവശ്യങ്ങൾ കൊണ്ടാണ് മുന്നോട്ടുപോകുന്നത്.
ക്രിപ്‌റ്റോയ്ക്ക് വഴിതുറന്ന് പാകിസ്താൻ; 'ട്രംപ് ഇഫക്ടോ?
