ഇറാനിയന്‍ വിശ്വാസം നേടിയെടുക്കുന്നതില്‍ യു എസ് പരാജയപ്പെട്ടെന്ന് പാര്‍ലമെന്റ് സ്പീക്കര്‍

ഇറാനിയന്‍ വിശ്വാസം നേടിയെടുക്കുന്നതില്‍ യു എസ് പരാജയപ്പെട്ടെന്ന് പാര്‍ലമെന്റ് സ്പീക്കര്‍


ഇസ്ലാമാബാദ്: പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ അമേരിക്കയും ഇറാനും തമ്മില്‍ നടന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ ഇറാനിയന്‍ വിശ്വാസം നേടിയെടുക്കാന്‍ യു എസിന് സാധിച്ചില്ലെന്ന് പാര്‍ലമെന്റ് സ്പീക്കര്‍ പറഞ്ഞു. കൂടിക്കാഴ്ചയില്‍  ഇരുപക്ഷത്തിനും സ്വീകാര്യമായ കരാറിലെത്താന്‍ സാധിച്ചിരുന്നില്ല. 

തെഹ്റാന്റെ വിശ്വാസം നേടാന്‍ യു എസിന് കഴിഞ്ഞില്ലെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് എക്‌സില്‍ എഴുതിയതോടെ ഇരുപക്ഷവും കുറ്റപ്പെടുത്തല്‍ ആരംഭിച്ചു. 

ചര്‍ച്ചകളുടെ പ്രക്രിയ സുഗമമാക്കുന്നതില്‍ പാകിസ്ഥാന്റെ ശ്രമത്തിന് നന്ദിയുള്ളവനാണെന്നു അദ്ദേഹം തുടര്‍ന്നു എഴുതി.

ഇറാന്റെ ഫാര്‍സ് വാര്‍ത്താ ഏജന്‍സി ചര്‍ച്ചകളുടെ ഫലം വാഷിംഗ്ടണിന്റെ യുക്തിരഹിതമായ ആവശ്യങ്ങള്‍ മാറ്റുന്നതിനെ ആശ്രയിച്ചാണെന്ന് റിപ്പോര്‍ട്ട് ചെയ്തു. ഹോര്‍മുസ് കടലിടുക്ക്, തെഹ്റാന്റെ സമാധാനപരമായ ആണവ പരിപാടി തുടങ്ങിയ വിവാദ വിഷയങ്ങളില്‍ യു എസിന്റെ ആവശ്യങ്ങള്‍ യുക്തിരഹതിമാണെന്നും പറഞ്ഞു.