പാരീസ്: രണ്ടാംഘട്ട പ്രക്ഷോഭത്തിലേക്ക് പോകുന്ന ഫ്രാൻസിൽ അതീവ ജാഗ്രതയിൽ പൊലീസ്. 70,000 സൈനികരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. പാരീസ് ഉള്‍പ്പെടെയുളള നഗരങ്ങളില്‍ കർഫ്യു പ്രഖ്യാപിച്ചു. മെട്രോ സ്റ്റേഷനുകളും അടച്ചു. അതിനിടെ, പാരീസിൽ ഇന്നലെ നടന്ന തീവ്രവാദി ആക്രമണത്തിന് പിന്നിൽ വംശീയ വിദ്വേഷമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് പ്രതികരിച്ചു.
ഫ്രാൻസിൽ പ്രതിഷേധത്തെ നേരിടാൻ ശക്തമായ നടപടിയുമായി പൊലീസ് മുന്നോട്ട് പോവുകയാണ്. പ്രതിഷേധക്കാരുടെ ഗ്യാസ് മാസ്കുകളും ആയുധങ്ങളും പിടിച്ചെടുത്തു. കവർച്ച തടയാൻ കടകളുടെ മുൻഭാഗങ്ങൾ മറച്ചു. പ്രധാന സമരകേന്ദ്രങ്ങൾ ഒഴിപ്പിച്ചു തുടങ്ങി. പ്രധാന നഗരങ്ങളിലെ മെട്രോ സ്റ്റേഷനുകളും അടച്ചു. പ്രതിഷേധങ്ങൾ തടയാൻ 70,000 സൈനികരെയാണ് നഗരത്തിൽ വിന്യസിച്ചിരിക്കുന്നത്.അക്രമമുണ്ടായാൽ ശക്തമായ നടപടിയെന്ന് സർക്കാർ വ്യക്തമാക്കി. ഹെലികോപ്റ്ററുകൾ, കവചിത വാഹനങ്ങൾ, ജലപീരങ്കി എന്നിവയുടെ സഹായത്തോടെയാണ് പൊലീസ് സുരക്ഷയൊരുക്കുന്നത്. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 135 പേരെ അറസ്റ്റ് ചെയ്യുകയും നിരവധി ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
വിനോദസഞ്ചാര കേന്ദ്രങ്ങൾ നേരത്തെ അടച്ചിരുന്നു. പ്രതിഷേധ പ്രകടനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഫ്രാൻസിലെ നൂറ് കേന്ദ്രങ്ങളിലാണ് ട്രേഡ് യൂണിയനുകളും യെല്ലോ വെസ്റ്റ് സംഘടനയും പ്രതിഷേധത്തിലുള്ളത്. അതിനിടെ, പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മറീൻ ലെ പെൻ ഇന്ന് പ്രചാരണത്തിന് തുടക്കമിടും. അതേസമയം, സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ഫ്രാൻസിലുടനീളം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും വിദ്യാർത്ഥികളും ട്രേഡ് യൂണിയനുകളും ആഹ്വാനം ചെയ്തിരിക്കുന്ന പ്രതിഷേധത്തില്‍ ആയിരങ്ങള്‍ പങ്കാളികളാകുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
കഴിഞ്ഞ ആഴ്ച നടന്ന അക്രമസംഭവങ്ങളിൽ മൂവായിരത്തോളം കടകൾ തകർക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് മുൻകരുതൽ നടപടിയെന്ന നിലയിൽ പാരിസിലെ പ്രധാന മ്യൂസിയങ്ങളായ ലൂവ്ര്, ഓർസെ തുടങ്ങിയവ അടച്ചിടുകയും വ്യാപാരികൾ സ്ഥാപനങ്ങൾ സുരക്ഷിതമാക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ 2,50,000 അധിക സീറ്റുകൾ അനുവദിക്കുക, പ്രതിമാസം 200 യൂറോയുടെ വിദ്യാർത്ഥി ഗ്രാന്റ് നൽകുക, വേതനവും പെൻഷനും വർധിപ്പിക്കുക എന്നിവയാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങൾ. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ജനപ്രീതി എക്കാലത്തെയും താഴ്ന്ന നിലയിലായതോടെ പ്രതിഷേധം കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഇറ്റലി, സ്പെയിൻ, അൽബേനിയ തുടങ്ങിയ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും ജീവിതച്ചെലവിനെതിരെ സമാനമായ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്.
കനത്ത ജാഗ്രതയിൽ ഫ്രാൻസ്, നഗരങ്ങളില്‍ കർഫ്യു, തീവ്രവാദി ആക്രമണത്തിന് പിന്നിൽ വംശീയ വിദ്വേഷമെന്ന് പ്രസിഡന്റ്
