കിയവ്: യുക്രെയ്ൻ സൈനിക പരിശീലന കേന്ദ്രത്തിലുണ്ടായ റഷ്യൻ മിസൈൽ ആക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടു. 18 പേർക്ക് പരിക്കേറ്റു. എന്നാൽ, ആക്രമണത്തിൽ 200 യുക്രെയ്ൻ സൈനികർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചെർണിഹിവ് മേഖലയിലെ ഹോഞ്ചരിവ്സ്‌കെയ്ക്ക് സമീപമുള്ള യുക്രെയ്നിന്റെ പരിശീലന കേന്ദ്രത്തിൽ ഉയർന്ന സ്ഫോടക ശേഷിയുള്ള രണ്ട് മിസൈലുകളാണ് പതിച്ചത്.
അതേസമയം, റഷ്യ 78 ഡ്രോണുകൾ രാത്രി മുഴുവൻ ആക്രമണം നടത്തിയതായി യുക്രെയ്ൻ വ്യോമസേന അറിയിച്ചു.ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. സംഘർഷത്തിൽ ഈ വർഷം 6754 പേരാണ് കൊല്ലപ്പെട്ടത്.
യുക്രെയ്ൻ സൈനിക പരിശീലന കേന്ദ്രത്തിൽ റഷ്യൻ മിസൈൽ ആക്രമണം: മൂന്ന് സൈനികർ കൊല്ലപ്പെട്ടു
