ഇസ്രയേലിന് തിരിച്ചടി; ആയുധ കരാര്‍ റദ്ദാക്കി സ്‌പെയിന്‍

ഇസ്രയേലിന് തിരിച്ചടി; ആയുധ കരാര്‍ റദ്ദാക്കി സ്‌പെയിന്‍


മാഡ്രിഡ്: ഇസ്രയേല്‍ ആയുധ നിര്‍മാണ കമ്പനിയില്‍നിന്ന് ആയുധങ്ങള്‍ വാങ്ങാനുള്ള കരാര്‍ റദ്ദാക്കി സ്പാനിഷ് സര്‍ക്കാര്‍. സ്പാനിഷ് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രയേലിനെ സംബന്ധിച്ചടുത്തോളം കനത്ത തിരിച്ചടിയാണ് സ്പെയിനിന്റെ ഈ തീരുമാനം. 2023 ഒക്ടോബറില്‍ ഗാസയില്‍ കൂട്ടക്കുരുതി തുടങ്ങിയതോടെ ഇസ്രയേലിന് ആയുധം ഇസ്രായേലിന് ആയുധങ്ങള്‍ വില്‍ക്കുന്നത് സ്പെയിന്‍ നിര്‍ത്തലാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ആയുധങ്ങള്‍ വാങ്ങലും അവസാനിപ്പിച്ചതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

ആറ് മില്യണ്‍ യൂറോ വിലവരുന്ന 15 മില്യണ്‍ 9 എംഎം തിരകള്‍ വാങ്ങാനുള്ള കരാറാണ് ഇപ്പോള്‍ സ്പെയിന്‍ റദ്ദാക്കിയിരിക്കുന്നത്. ഇസ്രായേല്‍ ആയുധ നിര്‍മാണ കമ്പനിയായ ഗാര്‍ഡിയന്‍ ലിമിറ്റഡില്‍നിന്നാണ് സ്പെയിനിലെ ഗാര്‍ഡിയ സിവില്‍ പൊലീസ് സേന ഇത് വാങ്ങാനിരുന്നത്. 2023 ഒക്ടോബറില്‍ ഗാസയില്‍ ആക്രമണം തുടങ്ങിയതോടെയാണ് ഇസ്രായേലിന് ആയുധം നല്‍കേണ്ടതില്ലെന്ന് സ്പെയിന്‍ തീരുമാനമെടുത്തത്. ഗാസയിലടക്കം ഇസ്രയേല്‍ ശക്തമായ ആക്രമണം നടത്തുന്ന പശ്ചാത്തലത്തിലാണ് ആയുധം വാങ്ങുന്ന കാര്യത്തിലും സ്പെയിന്‍ പുനരാലോചന നടത്തിയിരിക്കുന്നത്.