ഇറാൻ യുദ്ധച്ചെലവ് 200 ബില്യൺ ഡോളർ? ദിവസവും വൻ ചെലവ്; വിമർശനങ്ങൾ തള്ളി ട്രംപ്

ഇറാൻ യുദ്ധച്ചെലവ് 200 ബില്യൺ ഡോളർ? ദിവസവും വൻ ചെലവ്; വിമർശനങ്ങൾ തള്ളി ട്രംപ്


അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോൾ, ചെലവിനെച്ചൊല്ലി അമേരിക്കൻ ഭരണകൂടം കടുത്ത വിമർശനങ്ങൾ നേരിടുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടം അടിയന്തരമായി ഏകദേശം 200 ബില്യൺ ഡോളർ (ഏകദേശം 16 ലക്ഷം കോടി രൂപ) ഫണ്ടിംഗ് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
എന്നാൽ ഈ വൻ ചെലവിനെ ട്രംപ് ചെറുതായി കാണിച്ച്, രാജ്യത്തിന്റെ സൈനിക ശക്തി 'മികച്ച നിലയിൽ നിലനിർത്താൻ ഇത് ചെറിയ വില മാത്രമാണ്' എന്നാണ് പ്രതികരിച്ചത്.
പ്രതിരോധ സെക്രട്ടറി ജലലേ ഒലഴലെവേയും വിവാദ പരാമർശവുമായി രംഗത്തെത്തി. 'ശത്രുക്കളെ നേരിടാൻ പണം ചെലവാക്കേണ്ടതുണ്ട്' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
യുദ്ധത്തിന്റെ ആദ്യ ആറു ദിവസങ്ങൾക്കുള്ളിൽ തന്നെ ഏകദേശം 11.3 ബില്യൺ ഡോളർ ചെലവായി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ശരാശരി ദിവസച്ചെലവ് ഏകദേശം 2 ബില്യൺ ഡോളറിനടുത്താണ്.

ഒരേസമയം പ്രവർത്തിക്കുന്ന ഇരട്ട വിമാനവാഹിനി യുദ്ധസംഘങ്ങൾ, ദൂരപ്രഹരശേഷിയുള്ള ക്രൂയിസ് മിസൈലുകൾ, വ്യോമാക്രമണങ്ങൾ എന്നിവയാണ് പ്രധാന ചെലവുകൾക്ക് കാരണമായത്.
ഇത്തരത്തിലുള്ള യുദ്ധങ്ങളിൽ ഏറ്റവും ചെലവേറിയത് ആധുനിക ആയുധങ്ങളും മിസൈൽ പ്രതിരോധ സംവിധാനങ്ങളുമാണെന്നാണ് പ്രതിരോധ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഇന്ധനം, വിമാനങ്ങളുടെ പരിപാലനം, സൈനികരുടെ പ്രവർത്തനം എന്നിവയും ചെലവ് വർധിപ്പിക്കുന്നു.

ഇതിനിടെ, യുദ്ധച്ചെലവ് ഇനിയും കൂടാൻ സാധ്യതയുണ്ടെന്ന് അമേരിക്കൻ അധികൃതർ സൂചിപ്പിക്കുന്നു. ആയുധശേഖരം പുനർനിർമിക്കാൻ കൂടുതൽ ഫണ്ടിംഗ് ആവശ്യമായേക്കാമെന്നും പറയുന്നു.
ആഗോള തലത്തിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ഈ യുദ്ധം സാമ്പത്തികമായി അമേരിക്ക ഏറ്റെടുത്ത ഏറ്റവും ചെലവേറിയ ഇടപെടലുകളിൽ ഒന്നാകാമെന്നാണ് വിലയിരുത്തൽ.