രണ്ട് ചൈനീസ് കണ്ടയ്‌നര്‍ കപ്പലുകള്‍ ഹോര്‍മുസില്‍ നിന്ന് തിരിച്ചുവിട്ടു

രണ്ട് ചൈനീസ് കണ്ടയ്‌നര്‍ കപ്പലുകള്‍ ഹോര്‍മുസില്‍ നിന്ന് തിരിച്ചുവിട്ടു


ലണ്ടന്‍: ഗള്‍ഫ് കടലിടുക്കില്‍ നിന്ന് പുറത്തേക്ക് പോകാന്‍ ശ്രമച്ച രണ്ട് ചൈനീസ് കണ്ടയ്‌നര്‍ കപ്പലുകള്‍ ഹോര്‍മൂസ് കടലിടുക്കില്‍ നിന്ന് തിരിച്ചുവിട്ടതായി  കപ്പല്‍ ട്രാക്കിംഗ് ഡേറ്റ വ്യക്തമാക്കി. കപ്പലുകള്‍ക്ക് കടന്നു പോകാനുള്ള സുരക്ഷിത ഗതാഗതം ഉറപ്പാക്കുമെന്ന് ഇറാന്‍ ഉറപ്പ് നല്‍കിയെങ്കിലും അതുണ്ടായില്ല. 

ചൈനയുടെ സ്റ്റേറ്റ് ഓണ്‍ഡ് കമ്പനി കോസ്‌കോ മാര്‍ച്ച് 25-ന് പുറത്തിറക്കിയ ഉപഭോക്തൃ അറിയിപ്പില്‍ ഏഷ്യയില്‍ നിന്നുള്ള സാധാരണ ചരക്കുകള്‍ യു എ ഇ, സഊദി അറേബ്യ, ബഹ്റൈന്‍, ഖത്തര്‍, കുവൈത്ത്, ഇറാഖ് എന്നീ രാജ്യങ്ങള്‍ക്ക് ബുക്കിംഗുകള്‍ പുനരാരംഭിച്ചുവെന്ന് അറിയിച്ചു.

ഹോങ്കോങ് പതാകകള്‍ വഹിക്കുന്ന സി എസ് സി എല്‍ ഇന്ത്യന്‍ ഓഷ്യന്‍, സി എസ് സി എല്‍ ആര്‍ക്ടിക് ഓഷ്യന്‍ എന്നീ കപ്പലുകള്‍ ഫെബ്രുവരി 28ന് യു എസ്- ഇസ്രായേല്‍- ഇറാന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഗള്‍ഫില്‍ കുടുങ്ങിയ നിലയിലാണ്. വെള്ളിയാഴ്ച കടലിടുക്കിലൂടെ കടന്നുപോകാന്‍ ശ്രമിച്ചെങ്കിലും പിന്നീട് തിരിച്ചുവരികയായിരുന്നു. 

ഷിപ്പിംഗ് ഗ്രൂപ്പിന്റെ ആദ്യ ശ്രമമായിരുന്നുവെങ്കിലും ഇപ്പോഴത്തെ സംഭവം സുരക്ഷിത ഗതാഗതം ഉറപ്പാക്കാന്‍ കഴിയില്ലെന്ന് തെളിയിക്കുന്നതായി കെപ്ലര്‍ വിശകലന രംഗത്തെ റിബേക്ക ജെര്‍ഡ്‌സ് പറഞ്ഞു. 

ചൈന, റഷ്യ, ഇന്ത്യ, ഇറാഖ്, പാക്കിസ്ഥാന്‍ ഉള്‍പ്പെടുന്ന സൗഹൃദ രാഷ്ട്രങ്ങള്‍ക്ക് ഹോര്‍മൂസ് കടലിടുക്കിലൂടെ കടന്നു പോകാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നാണ് ബുധനാഴ്ച ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചി ട്വിറ്ററില്‍ കുറിച്ചത്. 

ഇറാന്‍ ഗള്‍ഫ് കടലില്‍ ആക്രമണങ്ങള്‍ നടത്തിയതിനാല്‍ നൂറു കപ്പലുകളും 20,000 നാവികരും കുടുങ്ങിയ സാഹചര്യത്തിലാണുള്ളത്. സൗദി അറേബ്യയുടെ ക്രൂഡ് ഓയില്‍ കയറ്റുമതി, ഖത്തറിന്റെ എല്‍ എന്‍ ജി എന്നിവ പ്രായോഗികമായി തടയപ്പെട്ടിരിക്കുകയാണ്. 

ഇറാന്‍ 10 എണ്ണത്താങ്കറുകള്‍ ഹോര്‍മൂസ് കടലിലൂടെ കടന്നുപോകാന്‍ അനുമതി നല്‍കിയത്  സമാധാന സംഭാഷണങ്ങളിലെ സൗഹൃദ സൂചനയായി കണക്കാക്കപ്പെടുന്നുവെന്നാണ് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. എന്നാല്‍ ഈ ടാങ്കറുകളുടെ വിവരങ്ങളോ അവ കടന്നുപോയതിന്റെ വിശദാംശങ്ങളോ പുറത്തുവന്നിട്ടില്ല.