വാഷിംഗ്ടൺ: അമേരിക്കയിൽ അഭ്യന്തര സുരക്ഷാ വകുപ്പിന് (DHS) ഭാഗികമായി ഫണ്ടിംഗ് അനുവദിക്കാൻ സെനറ്റ് ഏകകണ്ഠമായി തീരുമാനിച്ചു. വെള്ളിയാഴ്ച പുലർച്ചെ അവസാനിച്ച അപൂർവമായ രാത്രിസമ്മേളനത്തിലാണ് ഈ തീരുമാനം. എന്നാൽ എല്ലാ വിഭാഗങ്ങൾക്കും ഫണ്ടിംഗ് ലഭിച്ചില്ലെന്നത് ശ്രദ്ധേയമാണ്.
ഈ കരാറിന്റെ ഭാഗമായി അഭ്യന്തര സുരക്ഷാ വകുപ്പിലെ പ്രധാന സേവനങ്ങൾക്ക് ഉടൻ ധനസഹായം ലഭിക്കും. ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷൻ, യുഎസ് കോസ്റ്റ് ഗാർഡ് ഉൾപ്പെടെയുള്ള വിഭാഗങ്ങൾ പ്രവർത്തനം തുടരാൻ ഇതോടെ കഴിയുമെന്ന് അധികൃതർ അറിയിച്ചു.
എന്നാൽ ഇമിഗ്രേഷൻസ് ആന്റ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് , ബോർഡർ പ്രൊട്ടക്ഷൻ തുടങ്ങി ചില വിഭാഗങ്ങളെ ഫണ്ടിംഗ് പാക്കേജിൽ നിന്ന് ഒഴിവാക്കി. വ്യാഴാഴ്ച നടന്ന ചർച്ചകൾ തകർന്നതിനെ തുടർന്നാണ് ഈ തീരുമാനം.
'ഇന്ന് കഴിയുന്നത്ര ഡ്എച്ച് എസ് വിഭാഗങ്ങൾക്ക് ഫണ്ടിംഗ് നൽകും, ശേഷിക്കുന്നവ പിന്നീട് പരിഗണിക്കും' എന്ന് സെനറ്റ് ഭൂരിപക്ഷ നേതാവ് ജോൺതുനെ മാധ്യമങ്ങളോട് പ്രതികരിക്കുമ്പോൾ, വ്യക്തമാക്കി.
ഫണ്ടിംഗ് ഭാഗികമായതിനാൽ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട പ്രധാന ഏജൻസികൾ ഇപ്പോഴും സാമ്പത്തിക അനിശ്ചിതത്വത്തിലാണ്. ഇത് അമേരിക്കയിലെ ആഭ്യന്തര സുരക്ഷാ പ്രവർത്തനങ്ങളെ എങ്ങനെ ബാധിക്കും എന്നതിൽ ആശങ്ക തുടരുകയാണ്.
ഹോംലാൻഡ് സുരക്ഷാ വകുപ്പിന് ഭാഗിക ഫണ്ടിംഗ്; ഐസ് ഇപ്പോഴും അനിശ്ചിതത്വത്തിൽ
