മിഡിൽ ഈസ്റ്റിലേക്ക് കൂടുതൽ സൈന്യത്തെ അയക്കാൻ ആലോചിച്ച് പെന്റഗൺ; ചർച്ചകൾക്കായി ആക്രമണം നിർത്തി ട്രംപ്

മിഡിൽ ഈസ്റ്റിലേക്ക് കൂടുതൽ സൈന്യത്തെ അയക്കാൻ ആലോചിച്ച് പെന്റഗൺ; ചർച്ചകൾക്കായി ആക്രമണം നിർത്തി ട്രംപ്


വാഷിംഗ്ടൺ: മിഡിൽ ഈസ്റ്റിലെ സംഘർഷം രൂക്ഷമാകുന്നതിനിടെ, അമേരിക്ക 10,000 വരെ അധിക കരസേനയെ മേഖലയിലേക്ക് അയയ്ക്കുന്നത് പരിഗണിക്കുന്നതായി പെന്റഗൺ വൃത്തങ്ങൾ അറിയിച്ചു. പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കൂടുതൽ സൈനിക ഓപ്ഷനുകൾ നൽകുന്നതിനായാണ് ഈ നീക്കമെന്നാണ് വിവരം.

ഇതിനിടെ, ഇറാനുമായി സമാധാന ചർച്ചകൾക്ക് അവസരം നൽകുന്നതിനായി, ഊർജ കേന്ദ്രങ്ങളിലേക്കുള്ള ആക്രമണം10 ദിവസത്തേക്ക് നിർത്തിവെച്ചതായി  ട്രംപ്  പ്രഖ്യാപിച്ചു. ഏപ്രിൽ 6 വരെയാണ് ഈ ഇടവേള. മുൻപ് നിശ്ചയിച്ചിരുന്ന സമയപരിധി നീട്ടിയാണ് ഈ തീരുമാനം.

ചർച്ചകൾക്കായി കൂടുതൽ സമയം ആവശ്യപ്പെട്ടത് ഇറാനാണെന്ന് ട്രംപ് അവകാശപ്പെട്ടെങ്കിലും, ഇത് ഇടനിലക്കാരും ഇറാനും നിഷേധിച്ചു. എന്നിരുന്നാലും, ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾക്ക് വഴിയൊരുങ്ങുന്നുവെന്ന സൂചനകൾ തുടരുന്നു.

ഇതിനിടെ, ഹോർമുസ് കടലിടുക്കിലൂടെ പാകിസ്താൻ പതാകയുള്ള എണ്ണക്കപ്പലുകൾ കടത്തിവിടാൻ ഇറാൻ അനുമതി നൽകി. ഈ നീക്കത്തെ 'സമ്മാനം' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ചർച്ചകളെ ഇറാൻ ഗൗരവമായി സമീപിക്കുന്നതിന്റെ സൂചനയാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സംഘർഷം കുറയ്ക്കാനുള്ള നീക്കങ്ങൾ തുടരുന്നതിനൊപ്പം, സൈനിക സാന്നിധ്യം വർധിപ്പിക്കാൻ അമേരിക്ക തയ്യാറെടുക്കുന്നത് മേഖലയിൽ അനിശ്ചിതത്വം തുടരുന്നതിന് ഇടയാക്കുന്നു.