ന്യൂഡല്‍ഹി: ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇറാനില്‍ നിന്ന് എല്‍ പി ജി ഇറക്കുമതി ചെയ്ത് ഇന്ത്യ. ഇറാനില്‍ നിന്നുള്ള ഇന്ധന ഇറക്കുമതിക്ക് ട്രംപ് 30 ദിവസത്തെ ഉപരോധ ഇളവ് അനുവദിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ നടപടിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
ഇറാനിയന്‍ കപ്പല്‍ ഓറോറ വ്യാഴാഴ്ച മംഗലാപുരത്തെ പടിഞ്ഞാറന്‍ തീര തുറമുഖത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി വൃത്തങ്ങള്‍ പറഞ്ഞു. ഒരു വ്യാപാരി വഴിയാണ് ചരക്ക് വാങ്ങിയതെന്നും പണം രൂപയില്‍ നല്‍കുമെന്നും വൃത്തങ്ങള്‍ അറിയിച്ചു. ഇറാനിയന്‍ എല്‍ പി ജി കാര്‍ഗോകള്‍ കൂടുതല്‍ വാങ്ങുന്നതിനെക്കുറിച്ച് ഇന്ത്യ തീരുമാനമെടുത്തേക്കും.
പാശ്ചാത്യ ഉപരോധങ്ങള്‍ കാരണം 2019ല്‍ ഇന്ത്യ ഇറാനില്‍ നിന്നുള്ള ഊര്‍ജ ഇറക്കുമതി നിര്‍ത്തിവച്ചിരുന്നു. ചൈനയിലേക്ക് ചരക്കുമായി പുറപ്പെട്ട കപ്പല്‍ ഇന്ത്യയിലേക്ക് തിരിക്കുകയായിരുന്നു.
