സൗഹൃദ രാജ്യങ്ങള്‍ക്കായി ഹോര്‍മുസ് തുറന്നതായി ഇറാന്‍

സൗഹൃദ രാജ്യങ്ങള്‍ക്കായി ഹോര്‍മുസ് തുറന്നതായി ഇറാന്‍


ന്യൂഡല്‍ഹി: സുഹൃദ രാജ്യങ്ങള്‍ക്കായി ഹോര്‍മുസ് കടലിടുക്ക് തുറന്നതായി ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. ഇന്ത്യ, റഷ്യ, ചൈന, പാക്കിസ്ഥാന്‍, ഇറാഖ് എന്നി രാജ്യങ്ങള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് വഴി ചരക്കുനീക്കം നടത്താമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അറിയിച്ചു.

ഹോര്‍മുസ് കടലിടുക്ക് അടച്ചിടരുതെന്നും എല്ലാ രാജ്യങ്ങള്‍ക്കും ചരക്കുനീക്കത്തിനുള്ള അവസരം ഒരുക്കണമെന്നും യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇറാന്റെ സൗഹൃദ രാജ്യങ്ങള്‍ ഹോര്‍മുസില്‍ കൂടി കടന്നുപോകാമെന്ന് അറിയിച്ചിരിക്കുന്നത്.

ഇസ്രയേല്‍ അടക്കമുള്ള രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് നേരത്തെ ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം യുദ്ധം അവസാനിപ്പിക്കാന്‍ യു എസ് മുന്നോട്ടുവച്ച 15 ഇന പദ്ധതി ഇറാന്‍ സര്‍ക്കാര്‍ തള്ളിക്കളഞ്ഞിരുന്നു.