വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം രൂക്ഷമാകുന്നതിനിടെ പുതിയ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. ഇറാനിലെ പാലങ്ങളും വൈദ്യുതി നിലയങ്ങളും ലക്ഷ്യമാക്കി ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് ട്രംപ് സൂചിപ്പിച്ചു.
ഇതിനിടെ യുദ്ധം എങ്ങനെ അവസാനിക്കും എന്നതിൽ വ്യക്തത വേണമെന്ന ആവശ്യം ഉയർത്തി ഓസ്‌ട്രേലിയ. യുദ്ധത്തിന്റെ ലക്ഷ്യവും അവസാനവും വ്യക്തമാകണമെന്ന് ഊർജ-കാലാവസ്ഥ മാറ്റ വകുപ്പിന്റെ മന്ത്രി ക്രിസ് ബോവൻ സിഡ്‌നിയിൽ പ്രതികരിക്കവെ പറഞ്ഞു. ഇന്ധന ക്ഷാമം രാജ്യത്തെ ആശങ്കയിലാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ യുദ്ധ സാഹചര്യത്തിൽ ഇസ്രയേലിലെ ടെൽ അവിവ് നഗരത്തിൽ പുലർച്ചെ വ്യോമാക്രമണ സൈറണുകൾ മുഴങ്ങി. സാധ്യതയുള്ള ആക്രമണങ്ങളെ കുറിച്ച് ജനങ്ങളെ മുന്നറിയിപ്പ് നൽകി.
അതേസമയം ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ യുദ്ധവിമാനം തകർത്തുവെന്ന ഇറാന്റെ അവകാശവാദം അമേരിക്ക തള്ളി. കുവൈറ്റിൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്കെതിരെ പ്രതിരോധ സംവിധാനം പ്രവർത്തിപ്പിച്ചതായി അധികൃതർ അറിയിച്ചു.
മധ്യപൂർവേഷ്യയിൽ സംഘർഷം വ്യാപിക്കുന്ന സാഹചര്യത്തിൽ സ്ഥിതി കൂടുതൽ ഗുരുതരമാകുന്നതായി വിലയിരുത്തപ്പെടുന്നു.
ഇറാൻ യുദ്ധം രൂക്ഷം: പാലങ്ങളും വൈദ്യുതി നിലയങ്ങളും ആക്രമിക്കുമെന്ന് ട്രംപ്
