തെഹ്‌റാന്‍: ഇറാനിയന്‍ നഗരമായ ഇസ്ഫഹാന് സമീപത്തെ ഒരു മിസൈല്‍ താവളത്തില്‍ വന്‍ സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട്. ബി ബി സി സ്ഥിരീകരിച്ച ഒരു ക്ലിപ്പില്‍ ആക്രമണം നടന്നതായും വലിയ സ്‌ഫോടനങ്ങളുണ്ടായതായും കാണിക്കുന്നുണ്ട്. തുടര്‍ന്ന് വന്‍ തീപിടുത്തവുമുണ്ടായി.
അതേസമയം, ഇറാനിയന്‍ നഗരമായ കരാജിന് നേരെ കടുത്ത ആക്രമണം നടന്നതാിയ താമസക്കാര്‍ ബി ബി സിയോടു പറഞ്ഞു. യു എസും ഇസ്രായേലുമാണ് ആക്രമണം തുടരുന്നത്.
വരും ആഴ്ചകളില്‍ യു എസ് ഇറാനു നേരെ കടുത്ത ആക്രമണം നടത്തുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. യു എസ് തങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
വന്‍ ആക്രമണങ്ങള്‍ നടത്തുന്നതിനെ കുറിച്ച് ഇറാനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതോടൊപ്പം യു എസ്- ഇസ്രായേല്‍ ആക്രമണങ്ങള്‍ അപ്രധാനമാണെന്ന് അവകാശപ്പെടുകയും ചെയ്തു.
ലെബനനിലും ഇസ്രായേല്‍ വ്യോമാക്രമണം തുടരുന്നുണ്ട്. ലെബനനില്‍ നിന്നുള്ള ചിത്രങ്ങള്‍ അവിടെ ആക്രമണത്തിന്റെ അനന്തരഫലങ്ങള്‍ പ്രകടമാക്കുന്നുണ്ട്.
