കാനഡയിലെ ഇമിഗ്രേഷന്‍ അപേക്ഷകളുടെ ബാക്ക്‌ലോഗ് കുറയുന്നു

കാനഡയിലെ ഇമിഗ്രേഷന്‍ അപേക്ഷകളുടെ ബാക്ക്‌ലോഗ് കുറയുന്നു


ടൊറന്റോ: ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്റ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) കാനഡയിലെ ഇമിഗ്രേഷന്‍ അപേക്ഷകളുടെ ബാക്ക്ലോഗ് കുറയുന്നത് തുടരുന്നു. വകുപ്പ് അതിന്റെ നിശ്ചിത സേവന മാനദണ്ഡങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ ഫയലുകള്‍ നടപടികള്‍ക്ക് വിധേയമാക്കുന്നതിനാലാണ് ബാക്ക്‌ലോഗുകളില്‍ കുറവുണ്ടാകുന്നത്. 

2025 ജനുവരിയില്‍ 892,100 ആയിരുന്നത് മാര്‍ച്ചില്‍ 821,200 ആയി കുറഞ്ഞു. 7.95 ശതമാനത്തിന്റെ പ്രതിമാസ കുറവാണിത്. ഐ ആര്‍ സി സി ഡേറ്റ പ്രകാരം തുടര്‍ച്ചയായ മൂന്നാം മാസവും ബാക്ക്ലോഗ് ഒരു ദശലക്ഷത്തിന് താഴെയായി തുടരുകയാണ്.

വകുപ്പിന്റെ സേവന മാനദണ്ഡത്തേക്കാള്‍ കൂടുതല്‍ സമയമെടുക്കുന്ന ഒരു അപേക്ഷയെയാണ് ഐ ആര്‍ സി സി ബാക്ക്ലോഗിന്റെ ഭാഗമായി കണക്കാക്കുന്നത്.

എക്‌സ്പ്രസ് എന്‍ട്രി അപേക്ഷകള്‍ ആറ് മാസത്തിനുള്ളില്‍ പ്രോസസ്സ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫാമിലി സ്‌പോണ്‍സര്‍ഷിപ്പ് അപേക്ഷകള്‍ 12 മാസത്തിനുള്ളിലും പ്രോസസ്സ് ചെയ്യും. പ്രോസസ്സിംഗ് സമയം ഇതില്‍ കൂടുതലാണെങ്കില്‍, അപേക്ഷ ബാക്ക്ലോഗില്‍ ചേരും.

ഈ സമയപരിധിക്കുള്ളില്‍ 80 ശതമാനം അപേക്ഷകളും പ്രോസസ്സ് ചെയ്യുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഐആര്‍സിസി പറയുന്നു. ബാക്കിയുള്ള 20 ശതമാനം സങ്കീര്‍ണ്ണത കാരണം കൂടുതല്‍ സമയമെടുക്കും.

2024 സെപ്റ്റംബര്‍ മുതല്‍ ബാക്കിയായത് കുറഞ്ഞുവരികയാണ്. 

2024 സെപ്റ്റംബറില്‍ 1,097,000 അപേക്ഷകളുണ്ടായിരുന്നത് 2024 ഒക്ടോബറില്‍ 1,056,100 ആയി. 2024 നവംബറില്‍ 1,006,500 ആയി കുറഞ്ഞത് 2024 ഡിസംബറില്‍ 942,300, 2025 ജനുവരിയില്‍ 892,100, 2025 ഫെബ്രുവരിയില്‍ 821,200 എന്നിങ്ങനെയാണ് കുറവുണ്ടായത്. 

ഫെബ്രുവരി അവസാനത്തോടെ ഇന്‍വെന്ററിയില്‍ 842,600 സ്ഥിര താമസ അപേക്ഷകള്‍ ഉണ്ടായിരുന്നു. എക്‌സ്പ്രസ് ഉള്‍പ്പെടെ എന്‍ട്രി, പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാം (പി എന്‍ പി), കുടുംബ സ്‌പോണ്‍സര്‍ഷിപ്പ് സ്ട്രീമുകളാണ് ഇതില്‍ ഉള്‍പ്പെട്ടിരുന്നത്. ഇതില്‍ 

478,600 സേവന മാനദണ്ഡങ്ങള്‍ക്കുള്ളിലും 364,000 പേര്‍ ബാക്ക്ലോഗിലുമായിരുന്നു.

ഐ ആര്‍ സി സി ഓരോ സ്ട്രീമിലും കൃത്യമായ സംഖ്യകള്‍ നല്‍കുന്നില്ലെങ്കിലും എക്‌സ്പ്രസ് എന്‍ട്രി അപേക്ഷകളില്‍ 25 ശതമാനം ബാക്ക്ലോഗിലായിരുന്നു.

എക്‌സ്പ്രസ് എന്‍ട്രി-അലൈന്‍ഡ് പി എന്‍ പി സ്ട്രീമിലെ ബാക്ക്ലോഗ് ഫെബ്രുവരിയില്‍ 36 ശതമാനമായി ഉയര്‍ന്നു. ജനുവരിയില്‍ ഇത് 30 ശതമാനമായിരുന്നു. ഇതിനു വിപരീതമായി ഫാമിലി സ്‌പോണ്‍സര്‍ഷിപ്പ് ബാക്ക്ലോഗ് കഴിഞ്ഞ മാസത്തെ 15 ശതമാനത്തില്‍ നിന്ന് 14 ശതമാനമായി നേരിയ തോതില്‍ കുറഞ്ഞു.

താത്ക്കാലിക താമസ പ്രോഗ്രാമുകള്‍ക്ക് ആകെ 947,200 അപേക്ഷകളില്‍ 414,500 അപേക്ഷകള്‍ ബാക്ക്ലോഗ് ഉണ്ടായിരുന്നു. 56 ശതമാനം മാത്രമേ കൃത്യസമയത്ത് പ്രോസസ്സ് ചെയ്തിട്ടുള്ളൂ.

സന്ദര്‍ശക വിസ അപേക്ഷകളുടെ 65 ശതമാനം മാത്രം ബാക്ക്ലോഗ് ചെയ്യപ്പെട്ടു. ഐആര്‍സിസിയുടെ ആന്തരിക ലക്ഷ്യം 50 ശതമാനമാണ്

പഠന അനുമതി അപേക്ഷകളില്‍ 45 ശതമാനം വൈകി, അതേസമയം പ്രതീക്ഷിക്കുന്ന ബാക്ക്ലോഗ് 24 ശതമാനമാണ്.

വര്‍ക്ക് പെര്‍മിറ്റ് അപേക്ഷകളിലാണ് ഏറ്റവും കുറഞ്ഞ ബാക്ക്ലോഗ് നിരക്ക് 34 ശതമാനം. 2023 ജൂലൈ മുതലുല്‍ ഏറ്റവും താഴ്ന്ന നിരക്കാണിത്. 

2024 നവംബറിലെ അപ്ഡേറ്റില്‍ പ്രോസസ്സിംഗ് വേഗത്തിലാക്കാന്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഐആര്‍സിസി പറഞ്ഞു. ഈ ഉപകരണങ്ങള്‍ നേരായ അപേക്ഷകള്‍ തിരിച്ചറിയാന്‍ സഹായിക്കുകയും തീരുമാനമെടുക്കുന്നതിന് ഉദ്യോഗസ്ഥരെ പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് വകുപ്പ് ചൂണ്ടിക്കാട്ടി. സന്ദര്‍ശക വിസ അപേക്ഷകളില്‍ 80 ശതമാനത്തിലധികവും ഇപ്പോള്‍ ഓട്ടോമേഷന്‍ ഉപയോഗിക്കുന്നു.

2023നെ അപേക്ഷിച്ച് 2024ല്‍ പുതിയ അന്താരാഷ്ട്ര പഠന പെര്‍മിറ്റുകളുടെ പരിധി ഏകദേശം 35 ശതമാനം കുറഞ്ഞു. അംഗീകൃത പെര്‍മിറ്റുകള്‍ 360,000 ആയി പരിമിതപ്പെടുത്തിയിരിക്കുന്നു.

2025- 27 ലെ ഇമിഗ്രേഷന്‍ ലെവല്‍ പ്ലാന്‍ അനുസരിച്ച് കാനഡ 2025 ല്‍ 485,000 സ്ഥിര താമസക്കാരായും 2026ലും 2027ലും 500,000 സ്ഥിര താമസക്കാരായും സ്ഥിരത നിലനിര്‍ത്തും.

കാനഡയിലെ ഇമിഗ്രേഷന്‍ അപേക്ഷകളുടെ ബാക്ക്‌ലോഗ് കുറയുന്നു